മായാവിയായി മമ്മൂട്ടി

By Staff

മഹി ഐഎഎസ് എന്ന് കേള്‍ക്കുമ്പോള്‍ ഇയാള്‍ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് തോന്നും. എന്നാല്‍ അങ്ങനെയല്ല. ഐഎഎസ് എന്നാല്‍ ഇരുട്ട് അടി സര്‍വീസ്. മഹിയുടെ പ്രത്യേക സ്വഭാവം കാരണമാണ് അങ്ങനൊരു പേര് അയാള്‍ക്കു വന്നത്.

അനീതി എവിടെ കണ്ടാലും അതിനോട് പ്രതികരിക്കുന്നവനാണ് മഹി. അരുതായ്മകള്‍ കാണിക്കുന്നവരെ ഇരുട്ടില്‍ നേരിടുകയാണ് അയാളുടെ രീതി. ഈ ഇരുട്ടടി സര്‍വീസിലൂടെ നാട്ടുകാര്‍ക്ക് ദ്രോഹം ചെയ്യുന്നവര്‍ക്ക് അയാള്‍ ശിക്ഷ നല്‍കുകയാണ്. സ്വഭാവം കൊണ്ട് അയാള്‍ ചെയ്യുന്നത് സത്പ്രവൃത്തിയാണ്. എന്നാല്‍ ഈ സത്പ്രവൃത്തിയുടെ ക്രെഡിറ്റ് അയാള്‍ ഏറ്റെടുക്കാറില്ല.

മഹി സ്വന്തം നാട്ടില്‍ വീണ്ടുമെത്തുന്നത് ഒരു ജയില്‍വാസത്തിനു ശേഷമാണ്. താനുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം സഹായം ചെയ്യാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അങ്ങനെയാണ് അനീതി എവിടെ കണ്ടാലും തന്റേതായ ശൈലിയില്‍ അതിനോട് പ്രതികരിക്കുന്ന സ്വഭാവം അയാളില്‍ വളര്‍ന്നത്.

അടിപൊളി ജീന്‍സും ഷര്‍ട്ടുമിട്ട് സാധാരണക്കാരനായാണ് അയാള്‍ ആളുകള്‍ക്കിടയിലെത്തുന്നത്. എന്നാല്‍ ഒരിടത്ത് കണ്ടാല്‍ അടുത്ത നിമിഷം അയാള്‍ അപ്രത്യക്ഷനാകും. അയാള്‍ എവിടെ പോകുന്നുവെന്ന് ആര്‍ക്കുമറിയില്ല. അങ്ങനെയാണ് മായാവി എന്ന പേര് അയാള്‍ക്ക് നാട്ടുകാര്‍ നല്‍കിയത്.

ഷാഫി സംവിധാനം ചെയ്യുന്ന മായാവി എന്ന ചിത്രത്തില്‍ മഹി ഐഎഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ഗോപികയാണ് നായിക. സായികുമാര്‍, മനോജ് കെ.ജയന്‍, ജഗതി, മണിക്കുട്ടന്‍, വിജയരാഘവന്‍, സ്ഫടികം ജോര്‍ജ്, മാമുക്കോയ, പി.ശ്രീകുമാര്‍, അനൂപ്, മങ്കാമഹേഷ്, നിമിഷ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് അലക്സ്പോളാണ് ഈണം പകരുന്നത്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X