»   » ബോബി കൊട്ടാരക്കര അന്തരിച്ചു

ബോബി കൊട്ടാരക്കര അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

ബോബി കൊട്ടാരക്കര അന്തരിച്ചു
ഡിസംബര്‍ 03, 2000

തിരുവനന്തപുരം: ഹാസ്യനടന്‍ ബോബി കൊട്ടാരക്കര അന്തരിച്ചു. ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ചപുലര്‍ച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം .

47 വയസുണ്ടായിരുന്ന ബോബി വി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന വക്കാലത്ത് നാരായണന്‍ കുട്ടി എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവില്‍ അഭിനയിച്ചു കൊണ്ടിരുന്നത്.

ശനിയാഴ്ച വൈകിട്ട് ചിത്രീകരണം കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയ അദ്ദേഹത്തിന് രാത്രി ഒന്നരയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.

12 മണിയോടെ മൃതദേഹം തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ കൊണ്ടുവന്നു. ജയറാം, ബാലചന്ദ്രമേനോന്‍, മണിയന്‍ പിള്ള രാജു, ജഗദീഷ്, വിജി തമ്പി, ഗണേഷ്, നന്ദു, ബൈജു തുടങ്ങി സിനിമാരംഗത്തെ ധാരാളം പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം സ്വദേശത്തേയ്ക്് കൊണ്ടു പോയി.

അവിവാഹിതനായിരുന്ന ബോബിയുടെ അവസാനം പുറത്തു വന്ന ചിത്രം രാജസേനന്‍ സംവിധാനം ചെയ്ത ഡാര്‍ലിംഗ് ഡാര്‍ലിംഗ് ആണ് .

പി.അബ്ദുള്‍ അസീസ് എന്ന ബോബി കൊട്ടാരക്കര ഇവള്‍ ഒരു നാടോടി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. മിമിക്രി രംഗത്തും നാടകരംഗത്തും കഴിവ് തെളിയിച്ച ശേഷമാണ് ബോബി സിനിമയിലെത്തുന്നത്. സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത മുത്താരം കുന്ന് പി.ഒ എന്ന ചിത്രമാണ് ബോബിക്ക് ബ്രേക്കായത്.

30 വര്‍ഷത്തോളം മലയാള സിനിമാരംഗത്ത് നിറഞ്ഞു നിന്ന ബോബി ഏകദേശം 350 ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X