എം. മുകുന്ദന്റെ കഥ ചലച്ചിത്രമാവുന്നു
എം. മുകുന്ദന്റെ കഥ ചലച്ചിത്രമാവുന്നു
ഡിസംബര്‍ 03, 2001
എം. മുകുന്ദന്റെ സാവിത്രിയുടെ അരഞ്ഞാണം എന്ന കഥയ്ക്ക് ചലച്ചിത്രാവിഷ്കാരമൊരുങ്ങുന്നു. മോഹനന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്നസെന്റാണ് നായകനാവുന്നത്.
ഗോവര്‍ധന്റേതാണ് തിരക്കഥ. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, കെ. പി. എ. സി. ലളിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒറ്റപ്പാലം ഫിലിംസിന്റെ ബാനറില്‍ സി. രാംകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഒറ്റപ്പാലം ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു.
എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍, മദാമ്മ എന്നീ കൃതികള്‍ നേരത്തെ ചലച്ചിത്രമായിട്ടുണ്ട്. ദൈവത്തിന്റെ വികൃതികള്‍ ലെനിന്‍ രാജേന്ദ്രനും മദാമ്മ സര്‍ജുലനുമാണ് സംവിധാനം ചെയ്തത്.


Click it and Unblock the Notifications