നവോദയ വീണ്ടും ത്രീഡി ചിത്രമൊരുക്കുന്നു
നവോദയ വീണ്ടും ത്രീഡി ചിത്രമൊരുക്കുന്നു
ഡിസംബര്‍ 03, 2001
മലയാളത്തില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ആദ്യത്തെ ത്രീഡി ചിത്രമൊരുക്കിയ നവോദയ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മറ്റൊരു ത്രീഡി ചിത്രം നിര്‍മിക്കുന്നു. ചിത്രീകരണം അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് നവോദയ അപ്പച്ചന്‍ അറിയിച്ചു.
നവോദയ അപ്പച്ചന്റെ മകന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ദ മജീഷ്യന്‍ എന്ന് പേരിട്ടിരിക്കുന്നു.
രഘുനാഥ് പലേരിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം നിര്‍മിക്കുന്നുണ്ട്.
ഒരു കുട്ടിയെയും കുറെ തെരുവുനായ്ക്കളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ബാലാജിയുടെ ചെറുമകന്‍ സൂരജ്, എസ്, പി. ബാലസുബ്രഹ്മണ്യം, മാലിക്, ദീപ്തി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications