തച്ചോളിക്കഥയിലെ ചാപ്പന്‍
തച്ചോളിക്കഥയിലെ ചാപ്പന്‍
ഡിസംബര്‍ 03, 2002
വടക്കന്‍കഥകളെ ആസ്പദമാക്കി വീണ്ടുമൊരു ചിത്രം കൂടി ഒരുങ്ങുന്നു. എം. ടി. അന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തച്ചോളി ഒതേനന്റെ സന്തതസഹചാരിയായ ചാപ്പനെ വീരനായകനായി ചിത്രീകരിക്കുകയാണ്.
ഹരിഹരന്‍- എംടി ടീമിന്റെ വടക്കന്‍ വീരഗാഥയ്ക്കു ശേഷം വടക്കന്‍ കഥകള്‍ക്ക് പുതുഭാഷ്യം നല്‍കുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. തച്ചോളികഥകളിലെ വീരനായകനായ ഒതേനനെ ചതിച്ചുകൊന്ന ആത്മമിത്രം ചാപ്പനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ ചുരുളഴിയുന്നത്. തച്ചോളിക്കഥയിലെ ചാപ്പന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ശിവജി, ടോണി, സലിംബാവ, വി. പി. രാമചന്ദ്രന്‍, സി. കെ. ബാബു, ഗോവിന്ദകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍ പയ്യന്നൂര്‍, മേഘന, നിമ്മി, കണ്ണൂര്‍ ശ്രീലത, മഹിമ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കെ. രാഘവന്‍ സംഗീതം പകരുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഗായകന്‍. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍.


Click it and Unblock the Notifications