രാജസേനന്‍ ചിത്രത്തില്‍ സുരേഷ് ഗോപി
രാജസേനന്‍ ചിത്രത്തില്‍ സുരേഷ് ഗോപി
ഡിസംബര്‍ 03, 2002
ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയ്ക്ക് രണ്ടു ചിത്രങ്ങള്‍. ചിത്രങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇമേജ് പ്രതിസന്ധിയിലായ സുരേഷ് ഗോപി രാജസേനന്റെ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്.
നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിന് ശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ്ഗോപി നായകനാവുന്നത്. മേഘസന്ദേശമാണ് സുരേഷ്ഗോപി നായകനായി ഇതിനുമുമ്പ് അഭിനയിച്ച രാജസേനന്‍ ചിത്രം.
സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടി ശ്രുതികയാണ് നായിക. അമ്പതുകളിലെ തമിഴ് സിനിമയിലെ ഹാസ്യനടനായ തെങ്കയ് ശ്രീനിവാസന്റെ പേരമകളാണ് ശ്രുതിക.
കമ്യൂണിസ്റ് എന്ന മറ്റൊരു ചിത്രത്തില്‍ കൂടി സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നു. ഒരു നവാഗത സംവിധായകനാണ് ചിത്രമൊരുക്കുന്നത്.
ആക്ഷന്‍ കഥാപാത്രങ്ങള്‍ ആവര്‍ത്തന വിരസമാവുകയും കാമ്പുള്ള കഥാപാത്രങ്ങള്‍ കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് സുരേഷ് ഗോപിയുടെ ഇമേജ് മങ്ങിത്തുടങ്ങിയത്.


Click it and Unblock the Notifications