കല്യാണക്കുറിമാനത്തില്‍ ആറ് നായികമാര്‍

By Staff

കല്യാണക്കുറിമാനത്തില്‍ ആറ് നായികമാര്‍
ഡിസംബര്‍ 03, 2003

നവാഗത സംവിധായകനായ ഉദയകുമാര്‍ ഒരുക്കുന്ന കല്യാണക്കുറിമാനത്തില്‍ ആറ് നായികമാരാണ്. ആറ് നായികമാര്‍ അഭിനയിക്കുന്ന ഒരു ചിത്രം മലയാളത്തില്‍ ഒരു പക്ഷേ ആദ്യമായിരിക്കണം. മൂന്ന് നായകന്‍മാരുമുണ്ട് ഈ ചിത്രത്തില്‍.

നന്ദന, അമ്പിളിദേവി, ചന്ദ്രാലക്ഷ്മണ്‍ എന്നീ മലയാളി നടിമാരോടൊപ്പം മൂന്ന് മോഡലുകളാണ് ഈ ചിത്രത്തില്‍ നായികമാരാവുന്നത്. മുംബൈക്കാരികളായ മധുശര്‍മയും മിഥികയും ബാംഗ്ലൂര്‍ക്കാരിയായ സരിതാ മോണപ്പയും മലയാളത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്.

മിഥിക ഒട്ടേറെ പരസ്യങ്ങള്‍ക്ക് മോഡലായിട്ടുണ്ട്. തും ഹസിം മേം ജവ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവ പരിചയവുമായാണ് മലയാളത്തിലെത്തുന്നത്. ക്രേസി ബോയ്സ് എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ സരിതാ മോണപ്പ ഏതാനും കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴ് നടനായ അബാസിനോടൊപ്പം മിഥുന്‍, ജയന്‍ എന്നിവരാണ് ചിത്രത്തിലെ നായകന്‍മാരാവുന്നത്. രാജന്‍ പി. ദേവ് സംവിധാനം ചെയ്ത ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറിയ ജയന്റെ രണ്ടാമത്തെ ചിത്രമാണിത്. അന്തരിച്ച നടന്‍ ജയന്റെ പേരക്കുട്ടിയാണ് ഈ നടന്‍.

ക്യാപ്റ്റന്‍ രാജു, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ജഗദീഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, മങ്കാ മഹേഷ്, കവിയൂര്‍ രേണുക, കനകലത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംവിധായകനായ ഉദയകുമാറിന്റെ കഥയ്ക്ക് തിരക്കഥ വി. ആര്‍. ഗോപാലകൃഷ്ണനും സംഭാഷണങ്ങള്‍ അജിയും രചിക്കുന്നു. ബിച്ചു തിരുമല, എസ്. രമേശന്‍നായര്‍, ബി. ആര്‍. പ്രസാദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് നവാഗതനായ റോണി ആര്‍. റാഫേല്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X