വൃദ്ധരുടെ പ്രണയകഥയുമായി ജയരാജ്
വൃദ്ധരുടെ പ്രണയകഥയുമായി ജയരാജ്
ഡിസംബര്‍ 3, 2004
ഒറ്റപ്പെടുന്ന വൃദ്ധരുടെ നോവിന്റെ കഥയാണ് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ കരുണത്തിലൂടെ ജയരാജ് പ്രേക്ഷകരെ അനുഭവിപ്പിച്ചത്. വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ അനാഥത്വവും ഏകാന്തതയും നിറഞ്ഞ ജീവിതം നമുക്ക് കാട്ടിത്തന്ന ജയരാജ് വീണ്ടും വൃദ്ധരുടെ അനുഭവങ്ങളുടെ കഥ പറയുന്ന ചിത്രവുമായെത്തുന്നു.
വൃദ്ധരുടെ പ്രണയമാണ് ഇത്തവണ ജയരാജ് പ്രമേയമാക്കുന്നത്. കെ. പി. എ. സി. ലളിതയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
ജയരാജിന്റെ ശാന്തം എന്ന ചിത്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ കെ. പി. എ. സി. ലളിത അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയഅവാര്‍ഡ് കെ. പി. എ. സി. ലളിതക്ക് ലഭിക്കുകയും ചെയ്തു.
പട്ടണത്തില്‍ സുന്ദരന്‍, ജലോത്സവം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ എം. സിന്ധുരാജാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
സുരേഷ് ഗോപി, ശോഭന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയരാജിന്റെ മകള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.


Click it and Unblock the Notifications