വിജയലഹരിയില്‍ രാജമാണിക്യം
വിജയലഹരിയില്‍ രാജമാണിക്യം
ഡിസംബര്‍ 3, 2005
മമ്മൂട്ടിയുടെ വിജയക്കുതിപ്പ് നിലക്കുന്നില്ല. രാജമാണിക്യം കളക്ഷനില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചാണ് മുന്നേറുന്നത്. രാജമാണിക്യത്തിന്റെ വന്‍വിജയത്തോടെ ഈ വര്‍ഷവും തന്റെ പേരില്‍ മമ്മൂട്ടി കുറിച്ചിടുന്നു; അടിവരയിട്ട്.
ഓണച്ചിത്രങ്ങളില്‍ മികച്ച വിജയം നേടിയെങ്കിലും നേരറിയാന്‍ സിബിഐ മോഹന്‍ലാല്‍ ചിത്രം നരന്റെയും ദിലീപ് ചിത്രം ചാന്തുപൊട്ടിന്റെയും പിന്നിലായി കളക്ഷനില്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ മറ്റു സൂപ്പര്‍താര ചിത്രങ്ങളുടെ മത്സരമില്ലാതെ റംസാനെത്തിയ രാജമാണിക്യം കളക്ഷനില്‍ പുതിയ റെക്കോഡാണ് തീര്‍ത്തിരിക്കുന്നത്. ഏറ്റവും വലിയ വിജയം നേടിയ മമ്മൂട്ടി ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ഈ ചിത്രത്തിന്റെ സ്ഥാനം.
കഴിഞ്ഞ വര്‍ഷം ഹിറ്റുകളുടെ തുടര്‍ച്ചയുമായി താരനിരയില്‍ മുന്നിട്ടുനിന്ന മമ്മൂട്ടി ഈ വര്‍ഷവും വിജയങ്ങളുടെ തുടര്‍ച്ചയില്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു. തൊമ്മനും മക്കളും, തസ്കരവീരന്‍, രാപ്പകല്‍, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളുടെ വിജയത്തിനു പിന്നാലെയാണ് രാജമാണിക്യവും വന്‍വിജയം നേടിയിരിക്കുന്നത്. തൊമ്മനും മക്കളും ആയിരുന്നു ഈ വര്‍ഷം ഇതുവരെ മമ്മൂട്ടി ചിത്രങ്ങളുടെ വിജയനിരയില്‍ മുന്നിലെങ്കില്‍ രാജമാണിക്യം ആ ചിത്രത്തെയും കളക്ഷനില്‍ കടത്തിവെട്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണവും ഉഗ്രന്‍ സംഘട്ടനരംഗങ്ങളുമായി മമ്മൂട്ടി തിളങ്ങുന്ന ഈ ചിത്രത്തില്‍ സൂപ്പര്‍താരത്തിന്റെ പ്രകടനം തന്നെയാണ് പ്രധാന ഹൈലൈറ്റ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാനറിസങ്ങളുമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോള്‍ തിയേറ്ററുകളില്‍ നിലക്കാത്ത കൈയടി. തിയേറ്ററിലെ ഈ ആഘോഷം ബോക്സോഫീസിലെ റെക്കോഡ് വിജയങ്ങളുടെ നിരയിലേക്ക് രാജമാണിക്യത്തെ ഉയര്‍ത്തുകയാണ്.


Click it and Unblock the Notifications