സിദ്ദിക്കിന്റെ അടുത്ത ചിത്രം റീമേക്ക്
സിദ്ദിക്കിന്റെ അടുത്ത ചിത്രം റീമേക്ക്
ഡിസംബര്‍ 3, 2005
നീണ്ട ഇടവേളകള്‍ക്കു ശേഷം സിനിമകളൊരുക്കുക എന്നതാണ് സംവിധായകന്‍ സിദ്ദിക്കിന്റെ പതിവ്. ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രമൊരുക്കിയതിനു ശേഷം രണ്ടര വര്‍ഷത്തോളമായി. അന്യഭാഷകളിലെ തിരക്കു കാരണം സിദ്ദിക്കിന്റെ പുതിയ മലയാള ചിത്രം വൈകി.
ദിലീപിനെ നായകനാക്കിയാണ് അടുത്ത ചിത്രം ചെയ്യാന്‍ സിദ്ദിക്കിന്റെ പദ്ധതി. ആദ്യമായാണ് ദിലീപ് സിദ്ദിക്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിദ്ദിക്കിന്റെ മറ്റു ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തിനു മറ്റൊരു വ്യത്യസ്തത കൂടിയുണ്ട്. ഇതൊരു റീമേക്ക് ചിത്രമാണ്.
ഫ്രന്റ്സ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ സിനിമകള്‍ തമിഴില്‍ റീമേക്ക് ചെയ്തിട്ടുള്ള സിദ്ദിക്ക് ആദ്യമായി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത്. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ചിത്രം മലയാളത്തിലും വന്‍വിജയമാവുമെന്നാണ് സിദ്ദിക്കിന്റെ പ്രതീക്ഷ.
സിദ്ദിക്കിന്റെ പല ചിത്രങ്ങളും തെലുങ്കില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അതെല്ലാം മറ്റു സംവിധായകരാണ് ഒരുക്കിയത്. സിദ്ദിക്ക് ആദ്യമായി തെലുങ്കില്‍ സംവിധാനത്തിനിറങ്ങിയപ്പോള്‍ അത് പുതിയ കഥയെ ആസ്പദമാക്കിയായിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത്.


Click it and Unblock the Notifications