വിജി തമ്പി പുനര്‍ജനി ഒഴിവാക്കുന്നു
വിജി തമ്പി പുനര്‍ജനി ഒഴിവാക്കുന്നു
ഡിസംബര്‍ 04, 2000
വിജി തമ്പിയും കലൂര്‍ ഡെന്നീസും ഒന്നിക്കുന്ന പുനര്‍ജനി എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പുനര്‍ജനിയിലൂടെ ഹൊററിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു കഥ പറയാനായിരുന്നു വിജി തമ്പിയുടെ തീരുമാനം.
ചിത്രം ഉപേക്ഷിക്കാനുണ്ടായ കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഇന്ദ്രിയത്തിനു ശേഷം മലയാളത്തിലിറങ്ങിയ ഹൊറര്‍ ചിത്രങ്ങളൊന്നും ആശാവഹമായ പ്രകടനം നടത്താത്തതാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണമെന്ന് പൊതുവെ കരുതുന്നു.
അരവിന്ദ് സ്വാമിയെ നായകനായും റിയാസ് സെന്‍, ലക്ഷ്മി ഗോപാല സ്വാമി എന്നിവരെ നായികമായാരും പുനര്‍ജനിക്കുവേണ്ടി നിശ്ചയിച്ചിരുന്നു. ചിത്രത്തില്‍ ഡിടിഎസ്സിന്റെയും കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെയും സാധ്യതകള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നു.
എന്തായാലും വിജി തമ്പി-കലൂര്‍ ഡെന്നീസ് ടീം ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ പ്രവര്‍ത്തനത്തിലാണത്രെ.


Click it and Unblock the Notifications