ഐ. വി. ശശിക്ക് എം. ജി. സോമന്‍ പുരസ്കാരം
ഐ. വി. ശശിക്ക് എം. ജി. സോമന്‍ പുരസ്കാരം
ഡിസംബര്‍ 04, 2001
കോട്ടയം: അന്തരിച്ച നടന്‍ സോമന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ എം. ജി. സോമന്‍ പുരസ്കാരം ചലച്ചിത്ര സംവിധായകനായ ഐ. വി. ശശിക്ക്. ആദ്യ സോമന്‍ പുരസ്കാരമാണിത്.
എം. ജി സോമന്‍ ഫൗണ്ടേഷന്റെ അദ്ധ്യക്ഷന്‍ സലിം കാമ്പിശേരിയാണ് കോട്ടയത്ത് ഈ വിവരം അറിയിച്ചത്. വേണു നാഗവള്ളി, ചെറിയാന്‍ കല്പകവാടി, ടി.എം. രാജന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
ഡിസംബര്‍ 15 ന് തിരുവല്ല സെന്റ് ജോണ്‍ കതീഡ്രലില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗതാഗതമന്ത്രി ഗണേശ്കുമാര്‍ അവാര്‍ഡ് നല്‍കും.


Click it and Unblock the Notifications