ജഗതിയുടെ ഡോ. ഗൗരീശങ്കര്‍

By Staff

ജഗതിയുടെ ഡോ. ഗൗരീശങ്കര്‍
ഡിസംബര്‍ 04, 2002

നിസാര്‍ സംവിധാനം ചെയ്യുന്ന താളമേളത്തില്‍ ഡോ. ഗൗരീശങ്കര്‍ എന്ന വ്യത്യസ്ത കഥാപാത്രത്തെ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്നു. സ്ഥിരം തമാശ വേഷങ്ങളില്‍ നിന്ന് മാറി ഒരു ഗൗരവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ജഗതി ഈ ചിത്രത്തില്‍.

സഹോദരിയുടെ മകളെ ഡോ. ഗൗരീശങ്കര്‍ വളര്‍ത്തുന്നത് തന്റെ മകളായി തന്നെയാണ്. അയാളുടെ ജീവിതത്തിലെ സര്‍വസ്വവുമാണ് അമ്മു. അവളുടെ സന്തോഷവും ദു:ഖവുമെല്ലാം അയാളുടേതു കൂടിയാണ്. അവള്‍ക്ക് ചെറിയ മനോവിഷമമുണ്ടാകുന്നതു പോലും അയാളുടെ മനസ് തകര്‍ക്കും. എല്ലാ സ്വാതന്ത്യ്രത്തോടും കൂടിയാണ് ഗൗരീശങ്കര്‍ അമ്മുവിനെ വളര്‍ത്തിയത്. അവള്‍ക്ക് വേണ്ടതെല്ലാം അയാള്‍ സാധിച്ചുകൊടുക്കും.

ഒരു മനശാസ്ത്രജ്ഞനായ ഗൗരീശങ്കര്‍ ഗൗരി മെന്റല്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്ന സ്ഥാപനം നടത്തുന്നു. രോഗികളോടെല്ലാം വളരെ സ്നേഹത്തോടൊയണ് ഗൗരീശങ്കര്‍ പെരുമാറുന്നത്. ഡോക്ടറുടെ സ്നേഹം മുതലെടുക്കുന്ന ചിലരുമുണ്ടായിരുന്നു. കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഡ്രൈവര്‍ നകുലനും ഹെല്‍ത്ത് സെന്ററിലെത്തിയതോടെ ചില രസകരമായ സംഭവങ്ങള്‍ക്ക് തുടക്കമായി.

ഇന്ദ്രജയാണ് അമ്മുവായി അഭിനയിക്കുന്നത്. സായികുമാര്‍, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, മധുപാല്‍, സി. എസ്. എബ്രഹാം, നാരായണന്‍കുട്ടി, മച്ചാന്‍ വര്‍ഗീസ്, കല്പന, പ്രിയങ്ക, അഞ്ജലി, സോണിയ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ടൈറ്റസ് മജുവാണ് രചന. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം അനില്‍ ഗോപിനാഥ്.

കുക്കു ഇന്റര്‍നാഷണലിന്റെ ബാനറില്‍ സഞ്ജീര്‍ നിര്‍മിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് സഞ്ജീറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X