നേതാക്കളുടെ അപരന്മാരുമായി ലീഡര്‍

By Staff

നേതാക്കളുടെ അപരന്മാരുമായി ലീഡര്‍
ഡിസംബര്‍ 04, 2002

കേരളത്തിലെ പ്രമുഖ രാഷ്ട്രീയനേതാക്കളുടെ അപരന്മാര്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഹാസ്യചിത്രം ഒരുങ്ങുന്നു. ലീഡര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കെ. കരുണാകരന്‍, എ. കെ. ആന്റണി, ഉമ്മന്‍ചാണ്ടി, പത്മജ വേണുഗോപാല്‍, ശോഭനാ ജോര്‍ജ് എന്നിവരുടെ അപരന്മാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഷാജി കൈലാസിന്റെ സംവിധാന സഹായിയായിരുന്ന ദീപന്‍ ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ എ. കെ. ആന്റണിയുമായി സാദൃശ്യമുള്ള വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് ടെലിവിഷനിലെ മിമിക്രി പരിപാടികളില്‍ ആന്റണിയെ അനുകരിക്കുന്ന രാജീവാണ്. തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് രാജീവ് അവതരിപ്പിക്കുന്നത്.

കരുണാകരനുമായി സാദൃശ്യമുള്ള വേഷം അവതരിപ്പിക്കുന്നത് മറ്റൊരു മിമിക്രി കലാകാരനായ ജയറാം ആണ്. മുന്‍ മുഖ്യമന്ത്രി നമ്പീശനെയാണ് ജയറാം അവതരിപ്പിക്കുന്നത്.

വിജയകുമാറാണ് ചിത്രത്തില്‍ നായകനാവുന്നത്. ഐശ്വര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാസന്തി നമ്പീശന്‍ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മുന്‍മുഖ്യമന്ത്രി നമ്പീശന്റെ പുത്രിയായ വാസന്തി നമ്പീശന്‍ പത്മജ വേണുഗോപാലിനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമാണ്. നമ്പീശന്റെ മകനായ തുളസി എന്നൊരു കഥാപാത്രം കൂടിയുണ്ട്.

ജഗതി ശ്രീകുമാര്‍, മുരളി, സായികുമാര്‍, രതീഷ്, രാജന്‍ പി. ദേവ്, പൂര്‍ണിമ, സുധാ നായര്‍, മഹിമ, സാദിക്ക് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X