ജ്യോതിക ലാലിന് നായിക
ജ്യോതിക ലാലിന് നായിക
ഡിസംബര്‍ 4, 2004
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയവന്‍ എന്ന ചിത്രത്തില്‍ ജ്യോതിക മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കും.
ജ്യോതിക അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. പ്രിയദര്‍ശന്റെ രാക്കിളിപ്പാട്ട്, ടി. കെ. രാജീവ്കുമാറിന്റെ സീതാസ്വയംവരം എന്നിവയാണ് ജ്യോതിക ഇതിന് മുമ്പ് നായികയായ മലയാളചിത്രങ്ങള്‍. ഈ രണ്ടു ചിത്രങ്ങളും പുറത്തിറങ്ങിയിട്ടില്ല.
രാക്കിളിപ്പാട്ട് സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗ് നടക്കാതെ പോയപ്പോള്‍ സീതാസ്വയംവരം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ജയറാം നായകനായ ഈ ചിത്രം പാതിയോളം ചിത്രീകരിച്ചതിന് ശേഷം മുടങ്ങികിടക്കുകയാണ്.
വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ഉടയവന്‍ നിര്‍മിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിന് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഉടയവന്‍. വെള്ളിത്തിര എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് കരിയറില്‍ മങ്ങലേറ്റിരിക്കുന്ന ഭദ്രന്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഒരു തിരിച്ചുവരിവനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications