»   » ഐ. എം. വിജയന്‍ വീണ്ടും സിനിമയില്‍

ഐ. എം. വിജയന്‍ വീണ്ടും സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam

ഐ. എം. വിജയന്‍ വീണ്ടും സിനിമയില്‍
ഡിസംബര്‍ 4, 2004

ഫുട്ബോള്‍ താരം ഐ. എം. വിജയന്‍ വീണ്ടും സിനിമയില്‍ മാറ്റുരക്കുന്നു. ശാന്തം, ആകാശത്തിലെ പറവകള്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐ. എം. വിജയന്‍ നവാഗത സംവിധായനായ ശ്രീഹരി ജയരാജ് സംവിധാനം ചെയ്യുന്ന കുഞ്ഞേട്ടന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രീകരണം നടന്നുവരുന്ന ക്വട്ടേഷന്‍ എന്ന ചിത്രത്തിലും ഐ. എം. വിജയന്‍ ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്. റീലീസ് ചെയ്യാനിരിക്കുന്ന ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞഎന്ന ചിത്രത്തില്‍ ഫുട്ബോള്‍ താരമായി തന്നെ വിജയന്‍ വേഷമിട്ടിട്ടുണ്ട്.

കുഞ്ഞേട്ടനില്‍ ഐ. എം. വിജയനോടൊപ്പം കലാഭവന്‍ മണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശത്തിലെ പറവകള്‍ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രത്തില്‍ മണി നായകനും വിജയന്‍ വില്ലനുമായിരുന്നു.

കൈരളി ടിവിയിലെ കൈരളി ഓണ്‍ ഡിമാന്റ് എന്ന പരിപാടിയുടെ അവതാരകനായ സന്തോഷ് പാലിയാണ് കുഞ്ഞേട്ടനിലെ നായകന്‍. പുതുമുഖനടിയായ മംഗളയാണ് ചിത്രത്തില്‍ നായികയാവുന്നത്.

എം. എസ്. തൃപ്പൂണിത്തുറ, ജോസ് പെല്ലിശേരി, മനുരാജ്, മനോഫ് ആലിങ്കല്‍, അഷറഫ്, ഫിറോസ്, ജമാല്‍, രാജീവ്, സേതു, അമ്പിളിദേവി, ബിന്ദു പണിക്കര്‍, അംബിക മോഹന്‍, ദീപിക, മാസ്റര്‍ റോഷന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഉണ്ണി പാലക്കലാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം പകരുന്നു. ഛായാഗ്രഹണം രാജീവ് രവി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X