നീതാശ്രീ വീണ്ടും മലയാളത്തില്‍
മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തുമ്പോള്‍ ഒരു അന്യഭാഷാ നടി പ്രതീക്ഷിക്കുന്നത് കൂടുതല്‍ അവസരങ്ങള്‍ക്കുള്ള തുടക്കമായിരിക്കും അതെന്നാണ്. മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറിലൂടെ കന്നഡത്തില്‍ നിന്നുമെത്തിയ നീതാശ്രീയും മലയാളത്തെ സ്നേഹിക്കുന്ന നടിയാണ്.
ഫോട്ടോഗ്രാഫര്‍ അപ്രതീക്ഷിതമായ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. മോഹന്‍ലാലിന്റെ നായികയായി വേഷമിട്ട നീതാശ്രീയും ആ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും മലയാളത്തില്‍ പുതിയ അവസരം നീതാശ്രീയെ തേടിയെത്തി. നവാഗതനായ സതീഷ് പോള്‍ വി.രാജ് സംവിധാനം ചെയ്യുന്ന ഒലിവര്‍ ട്വിസ്റില്‍ നീതാശ്രീയാണ് നായിക.
ചാള്‍സ് ഡിക്കന്‍സിന്റെ പ്രശസ്തകൃതി ഒലിവര്‍ട്വിസ്റിന് മലയാളത്തില്‍ ചലച്ചിത്രഭാഷ്യം ഒരുക്കുകയാണ് സതീഷ് പോള്‍ വി.രാജ്. ഫ്ലോറ എന്ന ഐഎഎസുകാരിയായാണ് നീതാശ്രീ ചിത്രത്തില്‍ വേഷമിടുന്നത്.
ഒരു അനാഥാലയത്തിലെ ക്രൂരതകളെ കുറിച്ച് അന്വേഷിക്കാന്‍ വരുന്ന ഐഎഎസ് ഓഫീസറുടെ വേഷമാണ് നീതാശ്രീക്ക്. സംവിധായകന്‍ തമ്പി കണ്ണന്താനമാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നത്. തമ്പി ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്.
മായാ വിശ്വനാഥ്, മാസ്റര്‍ ഉദയരാജ്, മാസ്റര്‍ നിശ്ചല്‍, സോനാ നായര്‍, മുന്‍ഷി വേണു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications