വാനപ്രസ്ഥത്തിനും ഒരു ചെറുപുഞ്ചിരിക്കും സിപ്രസി അവാര്‍ഡ്
വാനപ്രസ്ഥത്തിനും ഒരു ചെറുപുഞ്ചിരിക്കും സിപ്രസി അവാര്‍ഡ്
ഡിസംബര്‍ 05, 2000
കോട്ടക്കല്‍: ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥവും എം.ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരിയും സിപ്രസി അവാര്‍ഡിനര്‍ഹമായി.
ഇന്റര്‍നാഷണല്‍ ഫിലിം ക്രിട്ടിക്സാണ് സിപ്രസി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിസ് കാത്തയോണ്‍ ബെഗലനി (യുഎസ്എ), എം.സി. രാജുനാരായണന്‍ (ഇന്ത്യ), അഹമ്മദ് മുസ്തഫ ജമാല്‍ (ബംഗ്ലാദേശ്) എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
വാനപ്രസ്ഥത്തിന് ഒന്നാം സ്ഥാനവും ഒരു ചെറുപുഞ്ചിരിക്ക് പ്രത്യേക ജൂറി പുരസ്കാരവുമാണ് ലഭിച്ചത്. അപര്‍ണാസെന്നിന്റെ പരോമിദേര്‍ ഏക് ദിന്‍ എന്ന ചിത്രത്തോടൊപ്പം വാനപ്രസ്ഥം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു.


Click it and Unblock the Notifications