»   » കുട്ടികള്‍ക്കായുള്ള മോഹന്‍ലാല്‍ ചിത്രം ചോട്ടാരാജാ

കുട്ടികള്‍ക്കായുള്ള മോഹന്‍ലാല്‍ ചിത്രം ചോട്ടാരാജാ

Posted By:
Subscribe to Filmibeat Malayalam

കുട്ടികള്‍ക്കായുള്ള മോഹന്‍ലാല്‍ ചിത്രം ചോട്ടാരാജാ
ഡിസംബര്‍ 05, 2001

മോഹന്‍ലാല്‍ അഭിനയിക്കുന്ന കുട്ടികളുടെ ചിത്രത്തിന് ചോട്ടാരാജാ എന്ന് പേരിട്ടു. ടി. കെ. രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാലിന്റ വിഷ്വല്‍ മാജിക്കും ഏഷ്യാനെറ്റും സംയുക്തമായി നടത്തുന്ന ചലച്ചിത്ര-സീരിയല്‍ നിര്‍മാണങ്ങളിലെ ആദ്യസംരംഭമാണ് ചോട്ടാ രാജാ. കലവൂര്‍ രവികുമാറിന്റേതാണ് തിരക്കഥ.

മുത്തശ്ശി പറയുന്ന കഥകള്‍ കേള്‍ക്കാനുള്ള ഭാഗ്യമില്ലാത്ത ഇന്നത്തെ കുട്ടികള്‍ക്ക് ഗുണപാഠം നല്‍കുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക എന്ന ലക്ഷ്യമാണ് തന്റെ സംരംഭത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശിശുദിനത്തിലാണ് ചിത്രത്തിന്റെ ജോലികള്‍ക്ക് തുടക്കമിട്ടത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല സീരിയല്‍ ആക്കാനും മോഹന്‍ലാലിന് പദ്ധതിയുണ്ട്. ബി. ആര്‍. പ്രസാദ് തിരക്കഥ രചിക്കുന്ന ഐതിഹ്യമാല ഒരു കൂട്ടം സംവിധായകരാണ് ചെയ്യുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X