കലാഭവന്‍ മണിയും ഇരട്ടവേഷത്തില്‍
കലാഭവന്‍ മണിയും ഇരട്ടവേഷത്തില്‍
ഡിസംബര്‍ 05, 2001
മലയാളത്തിലെ ഡബിള്‍ റോള്‍ തരംഗം കലാഭവന്‍ മണിക്കും ഇരട്ടവേഷങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലാണ് കലാഭവന്‍ മണി ഇരട്ടവേഷം ചെയ്യുന്നത്.
അഛന്റെയും മകന്റെയും വേഷങ്ങളാണ് മണി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും അഛന്റെയും മകന്റെയും വേഷങ്ങള്‍ ഒരേ ചിത്രത്തില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് മണിയും ഇരട്ടവേഷവുമായെത്തുന്നത്.
കാവ്യാ മാധവനാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. രാക്ഷസരാജാവിനു ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉരിയാടാ പെണ്ണിന് ഊമപെണ്ണ്.
രാജസേനന്റെ മലയാളിമാമന് വണക്കം എന്ന ചിത്രത്തിലും പ്രായം ചെന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പെരുമാള്‍ എന്ന തമിഴനായാണ് മണി ഈ ചിത്രത്തില്‍.


Click it and Unblock the Notifications