twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യൂനസ് വാസുദേവനായി കൊച്ചിന്‍ ഹനീഫ

    By Staff
    |

    യൂനസ് വാസുദേവനായി കൊച്ചിന്‍ ഹനീഫ
    ഡിസംബര്‍ 05, 2002

    ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്വോഗസ്ഥനാണ് യൂനസ് വാസുദേവന്‍. പ്രായമേറെ ചെന്നെങ്കിലും വാസുദേവന്റെ മനസിന് ഇപ്പോഴും കൗമാരപ്രായക്കാരെ പോലെ ചാഞ്ചാട്ടമാണ്. ചെറുപ്പക്കാരെ പോലെ വേഷം ധരിക്കുന്നതും മറ്റും ഇപ്പോഴും അയാള്‍ ആസ്വദിക്കുന്നു.

    പ്രിയംവദയുടെ സംരക്ഷകന്റെ റോളിലാണ് യൂനസ് വാസുദേവന്‍. എല്ലാ ദിവസവും പ്രിയംവദയെ അയാള്‍ കാറില്‍ കോളജിലെത്തിക്കും. കോളജ്കുമാരന്മാര്‍ക്കും കുമാരിമാര്‍ക്കുമാകട്ടെ അയാള്‍ ചിരിക്കാന്‍ വക നല്‍കുന്ന ഒരു കഥാപാത്രമാണ്. കാര്‍ കോളജ് ഗേറ്റ് കടക്കുമ്പോഴേ ഒരു വിളിയുയരും. ഡാഡീ......... അത് കേള്‍ക്കുന്നതോടെ യൂനസ് വാസുദേവന്‍ വല്ലാതാവും. തിരിഞ്ഞുനോക്കാതെ അയാള്‍ വണ്ടിയോടിച്ചുപോവും.

    കളിയാക്കല്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോളജില്‍ പോവാതിരിക്കാന്‍ അയാള്‍ക്കാവുന്നില്ല. കുട്ടികള്‍ ക്ലാസ് മുറിയിലെത്തുന്നതിന് മുമ്പ് അയാള്‍ക്ക് കോളജിലെത്തണം. തനിക്ക് ചേരുന്നതെന്ന് കരുതുന്ന നല്ല വേഷം തന്നെയിട്ട് അയാള്‍ കോളജില്‍ പോവുന്നതിന് ഒരുങ്ങും. എന്നാല്‍ കോളജ് കുമാരനെ പോലെ വേഷം ധരിച്ചിരിക്കുന്ന ആ അറുപതുകാരനെ കാണുമ്പോഴേ കുട്ടികള്‍ ചിരിച്ചുതുടങ്ങും.

    കോളജില്‍ സാജന്‍ ജോസഫിനെയാണ് അയാള്‍ക്ക് ഭയം. സാജന്‍ പ്രിയംവദയുമായി എപ്പോഴും ഉടക്കിലാണ്. എന്നാല്‍ പ്രിയംവദയ്ക്ക് അയാളെ ഇഷ്ടമാണ്.

    കൊച്ചിന്‍ ഹനീഫയാണ് യൂനസ് വാസുദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോഹിതദാസിന്റെ കസ്തൂരിമാനിലെ കഥാപാത്രം കൊച്ചിന്‍ ഹനീഫയുടെ മറ്റൊരു വ്യത്യസ്ത ഹാസ്യകഥാപാത്രമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് യൂനസ് വാസുദേവന്‍ സൃഷ്ടിക്കുന്നത്.

    പ്രിയംവദയായി അഭിനയിക്കുന്നത് മീരാ ജാസ്മിനാണ്. സാജന്‍ ജോസഫായി കുഞ്ചാക്കോ ബോബനും. ലോഹിതദാസ് ഒരു കാമ്പസ് പ്രണയകഥ പറയുകയാണ് ഈ ചിത്രത്തില്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X