ടെസ്സയ്ക്കും മറ്റു ചിലര്‍ക്കും സംഭവിച്ചത്....

By Staff

ടെസ്സയ്ക്കും മറ്റു ചിലര്‍ക്കും സംഭവിച്ചത്....
ഡിസംബര്‍ 05, 2003

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ് സിനിമയുടെ ലോകത്ത്. അവിടെ ആരൊക്കെ പിടിച്ചുനില്‍ക്കും എന്നൊന്നും പറയാനാവില്ല. ഗംഭീരമായ തുടക്കങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ സിനിമാലോകത്ത് പുറന്തള്ളപ്പെടുന്നത് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഞാണിന്മേല്‍ കളിയാണ് സിനിമ എന്നതു കൊണ്ടുതന്നെ.

ടെസ്സ എന്ന പെണ്‍കുട്ടിയെ നോക്കൂ. കൈരളി ടിവിയില്‍ അവതാരകയായി ഏറെ ശ്രദ്ധ നേടിയതിന് ശേഷമാണ് ടെസ്സ സിനിമയിലെത്തുന്നത്. മമ്മൂട്ടിയുടെ നായികയായി ലാല്‍ ജോസിന്റെ ചിത്രത്തില്‍. ഒരു നടിയെ സംബന്ധിച്ചിടത്തോളം അസൂയാവഹമായ തുടക്കം. വന്‍വിജയമായ മീശമാധവന്‍ ഒരുക്കിയ ലാല്‍ ജോസിന്റെ ചിത്രത്തിലൂടെയുള്ള അരങ്ങേറ്റം...തരക്കേടില്ലാത്ത അഭിനയം എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാനുമായി.

എന്നിട്ടുമെന്തു സംഭവിച്ചു? പട്ടാളം ബോക്സോഫീസില്‍ മൂക്കുംകുത്തി വീണപ്പോള്‍ ഈ നടിയുടെ ഭാവിയും മാറ്റിയെഴുതപ്പെട്ടു. ടെസ്സയെ തേടി ഒരു സംവിധായകനും വന്നില്ല. പട്ടാളത്തിന് ശേഷവും ഒരു അവസരവും ലഭിക്കാതെ ഈ പെണ്‍കുട്ടി ഇപ്പോള്‍ ടെലിവിഷന്‍ രംഗത്തു തന്നെ തിരിച്ചെത്തിയിരിക്കുന്നു. ജീവന്‍ ടിവിയില്‍ ഒരു പരിപാടിയുടെ അവതാരകയാണ് ടെസ്സ ഇപ്പോള്‍. ടെസ്സയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഗ്രാഫ് നോക്കൂ- കൈരളി ടിവിയില്‍ നിന്ന് പട്ടാളം, അവിടെ നിന്ന് ജീവന്‍ ടിവിയിലേക്ക്. നല്ല അവതാരകയായി പേരെടുത്ത ടെസ്സക്ക് അത് പോലും മുതലാക്കാനാവാതെ ജീവന്‍ ടിവിയെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു.

ടെസ്സയ്ക്ക് സംഭവിച്ചത് സിനിമാ ലോകത്ത് ഒറ്റപ്പെട്ട കാര്യമല്ല. മികച്ച തുടക്കമായിട്ടും തുടര്‍ന്ന് ശോഭിക്കാനാവാതെ പോയ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.

ഫാസിലിന്റെ മകനായ ഷാനുവിന് സിനിമാലോകത്ത് സംഭവിച്ചതും ഇങ്ങനെയൊരു വീഴ്ചയായിരുന്നു. ഫാസില്‍ തന്നെ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ നായകനായ ഷാനുവിനെ മറ്റൊരു കുഞ്ചാക്കോ ബോബനായാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. പക്ഷേ ഹിന്ദി സംവിധായകരെ പോലെ മകനെ സിനിമയില്‍ പരിചയപ്പെടുത്തിയ ഫാസിലിന്റെ പരീക്ഷണം ചീറ്റി. ഫാസില്‍ തന്നെ നിര്‍മിച്ച ചിത്രം വന്‍പരാജയമായി. ഷാനു എന്ന നടനും സിനിമാലോകത്തു നിന്ന് അപ്രത്യക്ഷനായി. ഫാസില്‍ മലയാളത്തിന് പരിചയപ്പെടുത്തിയ നികിത എന്ന നായികയെയും പിന്നീട് മലയാളത്തില്‍ കണ്ടിട്ടില്ല.

സോമന്റെ മകന്‍ സജി സോമനും മക്കള്‍ നായകരില്‍ തിളങ്ങാനാവാതെ പോയ നടനാണ്. വയലന്‍സ് എന്ന ചിത്രത്തില്‍ പൃഥ്വരാജിനൊപ്പം നായകതുല്യമായ വേഷം അവതരിപ്പിച്ച് സിനിമയില്‍ അരങ്ങേറിയ നടനാണ് സജി സോമന്‍. പൃഥ്വിരാജ് ഒന്നാംനിര നടന്‍മാരുടെ കൂട്ടത്തിലേക്ക് വളര്‍ന്നപ്പോള്‍ സജി സോമന്റെ സ്ഥിതി നേരെ തിരിച്ചായി. സജിയെ പിന്നീട് ഒരു ചിത്രത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. പ്രേക്ഷകശ്രദ്ധ നേടാതെ പോയ തിലകത്തില്‍. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സജി സോമന് അവസരങ്ങള്‍ ലഭിക്കാതായി. മറവിയിലേക്ക് മറയുന്ന മറ്റൊരു പുതുമുഖം.

ടെസ്സയുടേതിന് സമാനമായ നിര്‍ഭാഗ്യകഥയാണ് വിദ്യാ അയ്യരുടേതും. ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി കാസ്റ് ചെയ്യപ്പെട്ട ഈ നടിക്ക് ഏതാനും സീനുകളില്‍ അഭിനയിക്കാനായെങ്കിലും ചിത്രം മുടങ്ങിയതോടെ തുടര്‍ന്ന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ചക്രം ലോഹിതദാസ് സംവിധാനം ചെയ്യാന്‍ നിശ്ചയിച്ചപ്പോഴും വിദ്യക്ക് അവസരം ലഭിച്ചില്ല. വിദ്യക്ക് പകരം മീരാജാസ്മിന്‍ ചിത്രത്തില്‍ നായികയായി.

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ തുടങ്ങിയ അശ്വതി ആദ്യചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും പിന്നീട് അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഒരു ചിത്രത്തില്‍ മാത്രമാണ്. സാവിത്രിയുടെ അരഞ്ഞാണം എന്ന ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അശ്വതിയെ പിന്നീട് മലയാളത്തില്‍ കണ്ടിട്ടില്ല. തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് റീമേക്കില്‍ കാവ്യാ മാധവന്‍ മലയാളത്തില്‍ അവതരിപ്പിച്ച റോള്‍ ലഭിച്ചെങ്കിലും ചിത്രം തമിഴില്‍ പരാജയമായതിനാല്‍ തമിഴും അശ്വതിയെ കൈവെടിഞ്ഞു.

പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ഗോപികയും പിന്നീട് മലയാളത്തില്‍ അവസരം ലഭിക്കാതെ പോയ നടിയാണ്. തമിഴില്‍ ഒരു ചിത്രം ലഭിച്ചെന്നു മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X