തുളസീദാസ് ചിത്രത്തില്‍ പൃഥ്വിരാജ്
തുളസീദാസ് ചിത്രത്തില്‍ പൃഥ്വിരാജ്
ഡിസംബര്‍ 5, 2004
താരസംഘടനയായ അമ്മയുമായി ഉടക്കിയതിനെ തുടര്‍ന്നുണ്ടായ കഷ്ടകാലം പൃഥ്വിരാജിനെ വിട്ടൊഴിയാന്‍ തുടങ്ങിയെന്ന് തോന്നുന്നു. പുതിയ അവസരങ്ങള്‍ പൃഥ്വിരാജിനെ തേടിയെത്തിതുടങ്ങി.
തുളസീദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാവുന്നത് പൃഥ്വിരാജാണ്. മോഹന്‍ലാല്‍ ചിത്രം മിസ്റര്‍ ബ്രഹ്മചാരിക്ക് ശേഷം തുളസീദാസ് ഒരുക്കുന്ന ചിത്രമാണിത്.
അക്ബര്‍ ജോസിലെ അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. വിനയന്‍ സംവിധാനം ചെയ്യുന്ന അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് പൃഥ്വി ഇപ്പോള്‍. ഒരു തമിഴ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കാനുള്ള അവസരവും പൃഥ്വിയെ തേടിയെത്തിയിട്ടുണ്ട്.
തുളസീദാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല. വിശദമായ താരനിര്‍ണയവും നടന്നുവരുന്നതേയുള്ളൂ. ഹരിദാസ് കരിവള്ളൂരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ജനവരി 15ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വിമല്‍റോയ് ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications