മോഹന്‍ലാലിന്റെ മഹാസമുദ്രം തുടങ്ങി
മോഹന്‍ലാലിന്റെ മഹാസമുദ്രം തുടങ്ങി
ഡിസംബര്‍ 5, 2005
മോഹന്‍ലാല്‍ നായകനാവുന്ന മഹാസമുദ്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ഡോ.എസ്.ജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു മുക്കുവനായാണ് അഭിനയിക്കുന്നത്.
ബ്ലെസ്സിയുടെ തന്മാത്രയ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഡിസംബര്‍ 16നാണ് തന്മാത്ര റിലീസ് ചെയ്യുന്നത്. മഹാസമുദ്രത്തിനു ശേഷം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കും.
മഹാസമുദ്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, റഹ്മാന്‍, ജഗദീഷ്, സായ്കുമാര്‍, സിദ്ദിക്ക്, രാജന്‍ പി.ദേവ്, സുബൈര്‍, ഇന്ദ്രന്‍സ്, നിയാസ്, റാംമോഹന്‍, യദുകൃഷ്ണന്‍, കൃഷ്ണപ്രസാദ്, സുജാകാര്‍ത്തിക, ദിവ്യ, സാവിത്രി, മങ്കാ മഹേഷ്, ബിന്ദു രാമകൃഷ്ണന്‍, സീമാ ജി.നായര്‍ എന്നിവരും വേഷമിടുന്നു.
കൈതപ്രവും ബി.ആര്‍.പ്രസാദും രചിച്ച ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകരുന്നത്. ഛായാഗ്രഹണം ഷാജി. രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications