റോഷനും മംഗളയും വൃന്ദാവനത്തില്‍
റോഷനും മംഗളയും വൃന്ദാവനത്തില്‍
ഡിസംബര്‍ 5, 2005
നവാഗതനായ ദിനേശ് നായര്‍ സംവിധാനം ചെയ്യുന്ന വൃന്ദാവനം എന്ന ചിത്രത്തില്‍ മയൂഖത്തിലൂടെ സിനിമയിലെത്തിയ റോഷനും ബൈ ദി പീപ്പിലിലെ നായികയായി അരങ്ങേറ്റം കുറിച്ച മംഗളയും നായികാനായകന്‍മാരാകുന്നു.
ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, റിസബാവ, സുധീഷ്, സാജന്‍ സൂര്യ, മഞ്ചേരി ചന്ദ്രന്‍, മഞ്ജുനായര്‍, സരിതാദാസ്, കനകലത, ദേവീചന്ദന എന്നിവരോടൊപ്പം ബാലചന്ദ്രമേനോന്‍, കലാഭവന്‍ മണി എന്നിവര്‍ അതിഥിതാരങ്ങളായി വേഷമിടുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് റഹിം പൂവാട്ടുപറമ്പാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സി.വി.രഞ്ജിത് സംഗീതം പകരുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍. എം. എസ്. മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications