സുരേഷ് ഗോപിയുടെ ബ്ലാക്ക്
കറുത്ത കൈലിയും കറുത്ത ബനിയനുമാണ് അവന്റെ വേഷം. അല്ലെങ്കില്‍ കറുത്ത നിക്കര്‍. കഴുത്തില്‍ കറുത്ത ചരട്. അങ്ങനെയാണ് അവന് ബ്ലാക്ക് എന്ന് പേരു വീണത്.
ഒറ്റയിരുപ്പിന് ഇരുപത് കുറ്റി പുട്ടും നാലു പറ ചോറുമൊക്കെ വെട്ടിവിഴുങ്ങുന്ന പെരുവയറന്‍. കണ്ടാല്‍ മന്ദബുദ്ധിയാണെന്ന് തോന്നും. തോന്നല്‍ കുറെയൊക്കെ ശരിയുമാണ്. അവന്റെ പ്രവൃത്തികള്‍ ബുദ്ധിവളര്‍ച്ചയെത്തിയ ഒരാളുടേതല്ല.
തുറയിലെ തരകന്‍ മുതലാളിയുടെ ബോര്‍ഡിഗാര്‍ഡാണ് ബ്ലാക്ക്. തരകന്‍ മുതലാളി പറഞ്ഞാല്‍ ആരെയും തല്ലും. മുതലാളി പറഞ്ഞാലേ തല്ലൂ. മുതലാളി പറഞ്ഞില്ലെങ്കില്‍ നിന്ന് തല്ലു മേടിക്കുകയും ചെയ്യും.
കരക്കാര്‍ക്കൊക്കെ ബ്ലാക്കിന് ഇഷ്ടമാണ്. ആരെയും അവന്‍ വെറുതെ ഉപദ്രവിക്കാറില്ല. ഈ ബ്ലാക്കിന് പിന്നില്‍ ദുരൂഹമായ ഒരു ഭൂതകാലം ഒളിഞ്ഞിരിപ്പുണ്ടോ? തരകന്റെ മകള്‍ മീനാക്ഷിയാണ് ബ്ലാക്കിന് മറ്റൊരു ഭൂതകാലമുണ്ടെന്ന സത്യം ലോകത്തെ അറിയിക്കുന്നത്.
വിനയന്‍ സംവിധാനം ചെയ്യുന്ന ബ്ലാക്ക് കാറ്റില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ബ്ലാക്ക്. സുരേഷ് ഗോപിയുടെ പതിവ് ശൈലിയിലുള്ള കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം. മേക്കപ്പിന്റെ പ്രത്യേകതകളുടെ സഹായത്താല്‍ സുരേഷ് ഗോപി തീര്‍ത്തും വ്യത്യസ്തമായ ഒരു രൂപഭാവങ്ങളോടെയാണ് ഈ ബ്ലാക്കായി പ്രത്യക്ഷപ്പെടുന്നത്.
സ്ഥിരം ആക്ഷന്‍ വേഷങ്ങള്‍ക്ക് അവധി കൊടുത്താണ് സുരേഷ് ഗോപി ഈ ചിത്രത്തിലെ വ്യത്യസ്ത കഥാപാത്രെത്തെ അവതരിപ്പിക്കുന്നത്. വിനയന്റെ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത് ആദ്യമായാണ്.


Click it and Unblock the Notifications