ചാണ്ടിയുടെ മകന്‍ എത്തുന്നു
സാങ്കേതിക കാരണങ്ങളാല്‍ ഇടയ്ക്കുവച്ച് ചിത്രീകരണം മുടങ്ങിയ ചിത്രമാണ് അവന്‍ ചാണ്ടിയുടെ മകന്‍. പൃഥ്വിരാജും വിജയരാഘവനും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഈ ചിത്രം തടസങ്ങള്‍ നീക്കി ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.
തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിലായിരിക്കും പ്രദര്‍ശനത്തിനെത്തുന്നത്. വാസ്തവത്തിനു ശേഷമെത്തുന്ന പൃഥ്വിരാജ് ചിത്രമാണ് അവന്‍ ചാണ്ടിയുടെ മകന്‍.
തട്ടേക്കാട് ചാണ്ടിയായി വിജയരാഘവനും മകന്‍ കുര്യച്ചനായി പൃഥ്വിരാജും വേഷമിടുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ മാറ്റുരയ്ക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ കാണാം.
ശ്രീദേവികയാണ് ചിത്രത്തിലെ നായിക. ക്യാപ്റ്റന്‍ രാജു, കലാശാല ബാബു, സാദിഖ്, ജോണി, അനില്‍ മുരളി, ബാബുരാജ്, അനിയപ്പന്‍, സ്ഫടികം ജോര്‍ജ്, രേഖ, സോനാനായര്‍, ഉഷ, കൃഷ്ണ, ശോഭാമോഹന്‍ എന്നിവരും വേഷമിടുന്നു.
വാസ്തവത്തിനു ശേഷം ബാബു ജനാര്‍ദനന്‍ തിരക്കഥ രചിക്കുന്ന പൃഥ്വിരാജ് ചിത്രമാണിത്.


Click it and Unblock the Notifications