അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രത്തില്‍ ചാക്കോച്ചന്‍
അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രത്തില്‍ ചാക്കോച്ചന്‍
ഡിസംബര്‍ 06, 2000
കുഞ്ചാക്കോ ബോബന് ഇത് വ്യത്യസ്തതയുള്ള വേഷങ്ങളുടെ കാലമാണ്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തില്‍ ആരോമലുണ്ണിയെ അവതരിപ്പിക്കുന്ന ചാക്കോച്ചന്റെ അടുത്ത ചിത്രം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റേതാണ്.
കുറെക്കാലമായി അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുന്ന ഉര്‍വശി ഈ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്നു. കഥാപാത്രങ്ങളുടെ വ്യക്തമായ തരംതിരിവ് വ്യക്തമായിട്ടില്ലെങ്കിലും ഉര്‍വശിക്ക് പ്രധാനപ്പെട്ടൊരു വേഷം തന്നെയാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് കരുതുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ശ്രീനിവാസനാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട കലാകാരന്മാരായ ഇവര്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന് ടൈപ്പ് വേഷങ്ങളില്‍ നിന്ന് ഒരു മോചനം ലഭിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജനവരിയില്‍ തുടങ്ങും. വിഷുവിന് റിലീസ് ചെയ്യത്തക്കരീതിയില്‍ ചിത്രത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കും.


Click it and Unblock the Notifications