ലാല്‍ജോസിന്റെ മീശമാധവനില്‍ ദിലീപ്
ലാല്‍ജോസിന്റെ മീശമാധവനില്‍ ദിലീപ്
ഡിസംബര്‍ 06, 2001
രണ്ടാം ഭാവത്തിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മീശമാധവനില്‍ ദിലീപ് നായകന്‍. ഒരു ഗ്രാമത്തില്‍ അല്പസ്വല്പം റൗഡിത്തരങ്ങളുമായി കഴിയുന്ന എന്നാല്‍ ഉള്ളില്‍ ഭീരുവായ ഒരു കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, സുകുമാരി, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രണ്ടാം ഭാവത്തിന് തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദ് ആണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. ഛായാഗ്രഹണം എസ്. കുമാര്‍.
മൂവി ഷോയുടെ ബാനറില്‍ സുബൈര്‍, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വര്‍ണചിത്ര റിലീസ് ചിത്രം വിതരണത്തിനെത്തിക്കുന്നു.


Click it and Unblock the Notifications