വേണുനാഗവള്ളി ചിത്രത്തില്‍ മോഹന്‍ലാല്‍

By Staff

വേണുനാഗവള്ളി ചിത്രത്തില്‍ മോഹന്‍ലാല്‍
ഡിസംബര്‍ 05, 2002

വേണുനാഗവള്ളിയുടെയും ഹരിഹരന്റെയും അടുത്ത ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനാവുന്നു. വീരനായക പരിവേഷത്തില്‍ നിന്നും മുക്തമായ കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കൂട്ടിനുള്ളിലെ കൂട് എന്നാണ് വേണു നാഗവള്ളി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംഗീത പ്രധാനമായ ചിത്രമാണിത്. മോഹന്‍ലാല്‍ സംഗീത സംവിധായകനായി അഭിനയിച്ച കിഴക്കുണരും പക്ഷിയ്ക്കു ശേഷം മറ്റൊരു സംഗീത പ്രധാന ചിത്രം ഒരുക്കുകയാണ് വേണു നാഗവള്ളി.

ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. ജഗതി ശ്രീകുമാറും ഇന്നസെന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറിയാന്‍ കല്പകവാടിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്. സ്റീഫന്‍ ദേവസ്സി എന്ന പുതിയ സംഗീത സംവിധായകനെ ഈ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നു.

ജനവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍മാമ്പഴം പൂര്‍ത്തിയാക്കിയശേഷം മോഹന്‍ലാല്‍ വേണു നാഗവള്ളി ചിത്രത്തില്‍ അഭിനയിക്കും.

പ്രേം പൂജാരിയുടെ പരാജയത്തിന് ശേഷം ഹരിഹരന്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി തിരക്കഥാകൃത്തിന്റെ മേലങ്കിയണിയുകയാണ് ഈ ചിത്രത്തിലൂടെ. വി. ബി. കെ. മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X