twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാക്കത്തി വാസു: മണിയുടെ വ്യത്യസ്ത വേഷം

    By Staff
    |

    വാക്കത്തി വാസു: മണിയുടെ വ്യത്യസ്ത വേഷം
    ഡിസംബര്‍ 05, 2002

    ഭദ്രന്‍ സംവിധാനം ചെയ്യുന്ന വെള്ളിത്തിരയില്‍ കലാഭവന്‍ മണിയും ജഗതി ശ്രീകുമാറും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    വാക്കത്തി വാസു എന്ന റൗഡിയായാണ് കലാഭവന്‍ മണി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൊല്ലപ്പണിക്കാരനാണ് വാക്കത്തി വാസു. അനില്‍ ബാബുവിന്റെ വാല്‍ക്കണ്ണാടിയിലും കൊല്ലനായാണ് മണി അഭിനയിക്കുന്നത്. തിയേറ്റര്‍ ഉടമയായ എരുമത്തടം വാസു എന്ന കഥാപാത്രത്തെ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്നു.

    പേരു പോലെ തന്നെയാണ് വാസുവിന്റെ പ്രകൃതവും. കയ്യില്‍ എപ്പോഴും ഒരു കത്തിയുണ്ടാവും. ആ കത്തി കൊണ്ട് ഗ്രാമവാസികളെ മുഴുവന്‍ അയാള്‍ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.

    വാസുവിനൊരു പെങ്ങളുണ്ട്-താത്ത. അയാള്‍ക്ക് എല്ലാമാണ് അവള്‍. ആരും അവളെയൊന്ന് നോക്കുന്നതു പോലും അയാള്‍ക്കിഷ്ടമല്ല. അവളെ നോക്കിയെന്ന കാരണം കൊണ്ടുമാത്രം പല ചെറുപ്പക്കാരെയും അയാള്‍ തന്റെ കത്തികൊണ്ട് കുത്തിയിട്ടുണ്ട്.

    ആ ഗ്രാമത്തിലേക്കാണ് രാജയും അവന്റെ സുഹൃത്തുക്കളും എത്തിച്ചേരുന്നത്. ജോലി തേടിയെത്തിയതാണ് അവര്‍. സുന്ദരിയായ താത്തയെ രാജ കണ്ടു. അവളെ അയാള്‍ക്ക് ഇഷ്ടമായി. അയാള്‍ക്ക് നേരിടാനുണ്ടായിരുന്നത് വാക്കത്തിയുടെ വാസുവിന്റെ കത്തിയെയായിരുന്നു.

    പൃഥ്വിരാജും നവ്യാനായരുമാണ് ചിത്രത്തിലെ നായകര്‍. രാജയെ പൃഥ്വിയും താത്തയെ നവ്യയും അവതരിപ്പിക്കുന്നു. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, മേഘനാഥന്‍ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

    അല്‍ഫോണ്‍സ് എന്ന പുതിയ സംഗീത സംവിധായകനെ ഭദ്രന്‍ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X