ചക്രം റിലീസ് ചെയ്യുന്നതിന് സ്റേ

By Staff

ചക്രം റിലീസ് ചെയ്യുന്നതിന് സ്റേ
ഡിസംബര്‍ 06, 2003

കൊച്ചി: എ. കെ. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചക്രം എന്ന ചിത്രം റിലീസ് ചെയ്യുന്നത് എറണാകുളം ജില്ലാ കോടതി സ്റേ ചെയ്തു.

ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക നല്‍കിയ പരാതിയിന്മേലാണ് കോടതിയുടെ ഉത്തരവ്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാവ് കൃഷ്ണരാജാണ്.

ഒരു ചലച്ചിത്രം നിര്‍മിക്കുന്നതിന് തിരക്കഥയെഴുതുന്നതു സംബന്ധിച്ച് താനും ലോഹിതദാസും ധാരണയിലെത്തിയിരുന്നുവെന്ന് ജോണി സാഗരിക പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോഹിതദാസ് തിരക്കഥ എഴുതി. മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യയെയും അഭിനേതാക്കളാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ചിത്രീകരണം മുടങ്ങി. ചിത്രത്തിന്റെ ഷൂട്ട് ചെയ്ത ഭാഗത്തിന്റെ നെഗറ്റീവുകള്‍ ചെന്നൈയിലെ പ്രസാദ് ഫിലിം ലബോട്ടറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ചക്രം എന്ന പേരില്‍ ഒരു ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് ലോഹിതദാസും കൃഷ്ണരാജും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. താന്‍ നിര്‍മിച്ച അപൂര്‍ണമായ ചിത്രത്തിന്റെ പകര്‍പ്പാണ് ഈ ചിത്രം. രണ്ട് ചിത്രങ്ങളുടെയും തിരക്കഥയും സംഭാഷണങ്ങളും സംഗീതവും ഗാനങ്ങളും സമാനമാണ്- പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X