വി. എം. വിനുവിന്റെ ചിത്രത്തില്‍ ജയറാം
വി. എം. വിനുവിന്റെ ചിത്രത്തില്‍ ജയറാം
ഡിസംബര്‍ 06, 2003
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടന് ശേഷം വി. എം. വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാവുന്നത് ജയറാമാണ്.
സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിന് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല. വി. എം. വിനുവിന്റെ ചിത്രത്തില്‍ ജയറാം ആദ്യമായാണ് അഭിനയിക്കുന്നത്.
സ്ത്രീ എന്ന മെഗാപരമ്പരയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് മണി ഷൊര്‍ണൂരാണ് വി. എം. വിനു-ജയറാം ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. കൊളത്തപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ജോളി സ്റീഫന്‍ ചിത്രം നിര്‍മ്മിക്കുന്നു.
ബാലേട്ടന്റെ വന്‍വിജയത്തോടെ ഒന്നാംനിര സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് വി. എം. വിനു. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് സൂപ്പര്‍ ഹിറ്റ് സമ്മാനിക്കാനായ സംവിധായകനെന്ന ക്രെഡിറ്റ് വി. എം. വിനുവിനെ സിനിമാ ലോകത്ത് ഏറെ മുന്നിലെത്തിച്ചു. ശ്രദ്ധിക്കപ്പെടാതെ പോയ ആകാശത്തിലെ പറവകള്‍ , കണ്‍മഷി എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് വിനു ബാലേട്ടന്‍ സംവിധാനം ചെയ്തത്.
ജയറാം ചിത്രത്തിന് ശേഷം വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കാന്‍ വിനുവിന് പദ്ധതിയുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് ജനവരിയില്‍ ആരംഭിക്കും.


Click it and Unblock the Notifications