അരുണ്‍ നായകനാവുന്ന നവംബര്‍ റെയ്ന്‍
അരുണ്‍ നായകനാവുന്ന നവംബര്‍ റെയ്ന്‍
ഡിസംബര്‍ 6, 2004
നവാഗത സംവിധായകനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന നവംബര്‍ റെയ്ന്‍ എന്ന ചിത്രത്തില്‍ അരുണ്‍ നായകനാവുന്നു.
സൂപ്പര്‍ഹിറ്റ് ചിത്രമായ ഫോര്‍ ദി പീപ്പിളിലൂടെ ശ്രദ്ധേയനായ അരുണിനെ തേടിയെത്തുന്ന മികച്ച അവസരങ്ങളിലൊന്നാണ് ഇത്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന അമൃതം എന്ന ചിത്രത്തില്‍ ജയറാമിന്റെ അനുജനായി ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്ന അരുണ്‍ ക്വട്ടേഷന്‍ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്യുന്നുണ്ട്.
ലാലു അലക്സ്, വിജീഷ്, ഉണ്ണി ശിവപാല്‍, വിനായകന്‍, ദിനേശന്‍, ഷൊഹൈബ്ഖാന്‍, വിനോദ് ആദിത്യ, ഗായത്രി, ഗീത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രശസ്ത കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. വിനു ജോസഫിന്റേതാണ് കഥ. സച്ചിദാനന്ദന്‍ പുഴങ്കരയും ബ്രജേഷ് രാമചന്ദ്രനും എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് അനൂപ് എസ്. നായര്‍ ആണ്.
ഛായാഗ്രഹണം രാജീവ് രവി. ടച്ച് സ്ക്രീന്‍ കോര്‍പ്പറേഷന്റെ ബാനറില്‍ ഷാജി എം. ബഷീറാണ് ചിത്രം നിര്‍മിക്കുന്നത്. മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.


Click it and Unblock the Notifications