കമല്‍ ചിത്രത്തിന് ആദ്യമായി ഇളയരാജയുടെ സംഗീതം
കമല്‍ ചിത്രത്തിന് ആദ്യമായി ഇളയരാജയുടെ സംഗീതം
ഡിസംബര്‍ 6, 2005
ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇളയരാജയുടെ സംഗീതം. ആദ്യമായാണ് കമല്‍ ചിത്രത്തിനു വേണ്ടി ഇളയരാജ സംഗീതം പകരുന്നത്.
നേരത്തെ താന്‍ പലവട്ടം തന്റെ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിനായി ഇളയരാജയെ സമീപിച്ചിരുന്നുവെങ്കിലും അപ്പോഴൊന്നും തിരക്കുകള്‍ കാരണം അദ്ദേഹത്തെ തന്റെ സിനിമയ്ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കമല്‍ പറഞ്ഞു.
സംഗീതമൊരുക്കുന്നതിലെ അദ്ദേഹത്തിന്റെ വേഗത അത്ഭുതകരമാണെന്ന് കമല്‍ ചൂണ്ടിക്കാട്ടി. ഗാനസന്ദര്‍ഭങ്ങള്‍ വിശദീകരിച്ചതിന്റെ അടുത്ത ദിവസം തന്നെ എന്നോട് സ്റുഡിയോയില്‍ ചെല്ലാന്‍ കമല്‍ ആവശ്യപ്പെട്ടു. താന്‍ അവിടെ ചെന്നപ്പോള്‍ രണ്ട് മണിക്കൂറിനുള്ളില്‍ അദ്ദേഹം നാല് ഗാനങ്ങള്‍ക്ക് ഈണം ചമച്ചു. ഗാനരചയിതാവ് അടുത്ത ദിവസം തന്നെ ചെന്നൈയിലെത്തുകയും നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ ഗാനങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു-- കമല്‍ പറഞ്ഞു.
ഗ്രാമഫോണിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോപികയാണ് ചിത്രത്തിലെ നായിക. ഡിസംബര്‍ 26നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.


Click it and Unblock the Notifications