സൂപ്പര്‍താരങ്ങള്‍ വീണ്ടും കൊമ്പു കോര്‍ക്കുന്നു

By Staff

2007 അവസാനിക്കുമ്പോള്‍ ക്രിസ്മസിന് മറ്റൊരു സൂപ്പര്‍താര യുദ്ധത്തിനു കൂടി സാക്ഷ്യം വഹിക്കാം. ഓണത്തിനും റംസാനും ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വീണ്ടു നേര്‍ക്കു നേരെത്തുന്നു. ഒപ്പം കൊമ്പു കോര്‍ക്കാന്‍ ദിലീപും സുരേഷ് ഗോപിയുമുണ്ട്.

ഓണത്തിന് സൂപ്പര്‍താരങ്ങളെ മറികടന്ന് ക്ലാസ്മേറ്റ്സ് സൂപ്പര്‍വിജയം കൊയ്തപ്പോള്‍ രണ്ടാം സ്ഥാനം മോഹന്‍ലാലിന്റെ മഹാസമുദ്രത്തിനായിരുന്നു. സൂപ്പര്‍താര ചിത്രങ്ങളിലെ ആ മേല്‍ക്കോയ്മ റംസാനെത്തിയ ഫോട്ടോഗ്രാഫറിലൂടെ മോഹന്‍ലാലിന് നിലനിര്‍ത്താനായില്ല. മമ്മൂട്ടി ചിത്രം പോത്തന്‍വാവയ്ക്കും സുരേഷ് ഗോപി ചിത്രം ബഡാ ദോസ്തിനും പിന്നിലായിപ്പോയ ഫോട്ടോഗ്രാഫര്‍ സമീപകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ പരാജയമായി.

ബാബാ കല്യാണിയിലൂടെ മോഹന്‍ലാല്‍ ഒരു തിരിച്ചുവരവ് നടത്തുമോ? നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയുമായെത്തുന്ന ബാബ കല്യാണി സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസാണ്. തിരക്കഥ രചിച്ചിരിക്കുന്നത് എസ്.എന്‍.സ്വാമി. ഡിസംബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

കഴിഞ്ഞ ക്രിസ്മസിന് ഏറ്റവുമേറെ ശ്രദ്ധിക്കപ്പെട്ട ചിത്രം മോഹന്‍ലാലിന്റെ തന്മാത്രയായിരുന്നു. ഇക്കുറിയും മോഹന്‍ലാലിന് ആ നേട്ടം നിലനിര്‍ത്താനാവുമോ? തന്മാത്രയുടെ സംവിധായകന്‍ ബ്ലെസ്സി ഈ വര്‍ഷവും ക്രിസ്മസിന് ചിത്രവുമായെത്തുന്നുണ്ട്. ഇത്തവണ മമ്മൂട്ടി ചിത്രവുമായാണ് ബ്ലെസ്സിയുടെ വരവ്.

ബാബാ കല്യാണിക്ക് ഏറ്റവും കടുത്ത വെല്ലുവിളിയാകുന്നത് ബ്ലെസ്സി ഒരുക്കിയ പളുങ്ക് ആയിരിക്കും. പളുങ്കില്‍ മോണിച്ചന്‍ എന്ന മലയോര കര്‍ഷകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിക്ക് ഈ ചിത്രത്തിലുള്ള പ്രതീക്ഷകളേറെയാണ്. കറുത്ത പക്ഷികള്‍ക്കു ശേഷം മമ്മൂട്ടിക്ക് ലഭിക്കുന്ന അഭിനയപ്രധാനമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ മോണിച്ചന്‍. ഡിസംബര്‍ 21നാണ് റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്.

റംസാന് ബഡാ ദോസ്തുമായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച സുരേഷ് ഗോപിയുടെ ക്രിസ്മസ് ചിത്രം സ്മാര്‍ട്ട് സിറ്റിയാണ്. തിരക്കഥാകൃത്ത് ബി. ഉണ്ണിക്കൃഷ്ണന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രത്തില്‍ ജയസൂര്യ, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

കഴിഞ്ഞ വര്‍ഷം ദിലീപിന് ക്രിസ്മസ് ചിത്രമുണ്ടായിരുന്നില്ല. ക്രിസ്മസിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സ്പീഡ് ട്രാക്ക് സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനാവാത്തതാണ് കാരണം. ഇത്തവണ ദിലീപിന് ക്രിസ്മസ് ചിത്രമുണ്ടാവുമോ? ഒരു വര്‍ഷം മുമ്പ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സ്പീഡ് ട്രാക്ക് ഇത്തവണ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. ശ്രമം വിജയിച്ചാല്‍ 2005ല്‍ ക്രിസ്മസ് ചിത്രമായി ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രം 2006ലെ ക്രിസ്മസ് ചിത്രമായി തിയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X