പച്ചക്കുതിരയില്‍ സുരേഷ് ഗോപി നായകന്‍
പച്ചക്കുതിരയില്‍ സുരേഷ് ഗോപി നായകന്‍
ഡിസംബര്‍ 07, 2001
ഹരിഹരന്‍, ഭദ്രന്‍, ജി. എസ്. വിജയന്‍ എന്നിവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന സുഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പച്ചക്കുതിരയില്‍ സുരേഷ് ഗോപി നായകനാവുന്നു.
കലാഭവന്‍ മണി, രാജന്‍ പി. ദേവ്, ദിവ്യാഉണ്ണി, വാണി വിശ്വനാഥ്, ദേവന്‍, സ്ഫടികം ജോര്‍ജ്, ഇന്ദ്രന്‍സ്, കോട്ടയം സോമരാജ്, സാജന്‍ പള്ളുരുത്തി, കോഴിക്കോട് ശാരദ, ലിസി ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മാടമ്പ് കുഞ്ഞുകുട്ടന്റേതാണ് രചന. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് ഗിരീഷ് പുത്തഞ്ചേരി ഈണം പകരുന്നു. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍.
ടി. വി. എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി. വി. സുരേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications