twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജമീന്ദാര്‍ വരുന്നു

    By Staff
    |

    ജമീന്ദാര്‍ വരുന്നു
    ഡിസംബര്‍ 07, 2002

    ജമീന്ദാര്‍ എന്ന സുരേഷ് ഗോപി ചിത്രം പൂര്‍ത്തിയാക്കിയിട്ട് കുറച്ച് കാലമായി. പക്ഷേ പുറത്തിറങ്ങിയില്ല. എന്നാല്‍ അത് വൈകാതെ തീയറ്ററുകളില്‍ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാവ്.

    സുരേഷ് ഗോപിയുടെ ഈ ചിത്രത്തിലെ വേഷം തീയറ്ററുകളിലേയ്ക്ക് ആളുകളെത്താന്‍ കാരണമാവുമെന്നാണ് നിര്‍മ്മാതാവിന്റെ പ്രതീക്ഷ.

    മൂന്ന് നായികമാരാണ് ജമീന്ദാര്‍ എന്ന ചിത്രത്തില്‍. ഒന്നുരണ്ട് മാസം മുമ്പ് വിവാഹിതയായി സജീവ അഭിനയത്തില്‍ നിന്ന് വിട പറഞ്ഞ ദിവ്യാ ഉണ്ണിയാണ് പ്രധാന നായിക. ഒപ്പം നായികമാരായി നന്ദിനിയും രാധികാ ചൗധിരിയും ഉണ്ട്. മൂന്ന് പേര്‍ക്ക് തുല്ല്യ പ്രാധാന്യമുള്ള വേഷങ്ങളാണ്.

    തല്ലും ഒപ്പം തമാശയും. അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇത് മലയാളത്തിലെ സൂപ്പര്‍ സ്റാര്‍ മാരായ മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവരുടെ പ്രത്യേകതയാണ്.

    തമിഴ്നാട് - കേരള അതിര്‍ത്തിയിലാണ് കഥ നടക്കുന്നത്. നാല്പത് വര്‍ഷത്തിന് മുമ്പ് സംസ്ഥനം പുനസംഘടിപ്പിച്ചപ്പോള്‍ ഈ ഗ്രാമത്തിന് അതിന്റെ തനത് സ്വഭാവം നഷ്ടപ്പെട്ടു. താമസക്കാരെല്ലാം മലയാളികള്‍. എന്നാല്‍ ഈ പ്രദേശത്തേയ്ക്ക് തമിഴ് സംസ്കാരം അരിച്ചെത്തുന്നു. കാരണം ഇപ്പോള്‍ ഈ ഗ്രാമം തമിഴ് നാട്ടിലാണ്. ഈ ഗ്രാമത്തിലെ മാര്‍ത്താണ്ഡപുരം കോവിലകത്തിന്റെ കഥയാണ് ജമീന്ദാര്‍.

    ഈ കോവിലകം നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കി സഹായിച്ചത്. അതുകൊണ്ട് തന്നെ കോവിലകത്തിന് അന്നാട്ടിലെ ജനങ്ങളുടെ സഹായവുമുണ്ട്. സ്നേഹവും. പതിനായിരം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായിരുന്നു കോവിലകം. അതില്‍ കുറെയാണ് ഭൂമിയില്ലാത്ത നാട്ടാര്‍ക്ക് നല്‍കിയത്. കുടുംബത്തിലെ പ്രധാനികള്‍ വാസുദേവന്‍ നമ്പൂതിരിയും മകന്‍ പുരുഷോത്തമന്‍ നമ്പൂതിരിയും ചെറുമകന്‍ പാര്‍ത്ഥസാരഥിയുമാണ്. പാര്‍ത്ഥസാരഥിയുടെ വേഷമാണ് സുരേഷ് ഗോപിയ്ക്ക്. കുടുംബത്തിന്റെ നടത്തിപ്പ് പാര്‍ത്ഥസാരഥിയ്ക്കാണ്. സൗന്ദര്യയായി വരുന്ന ദിവ്യാ ഉണ്ണിയുമായി പാര്‍ത്ഥസാരഥിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്.

    അപ്പോഴാണ് പുതിയ രണ്ട് പെണ്‍കുട്ടികള്‍ രംഗത്ത് എത്തുന്നത്. ആജ്ഞാശേഷിയുള്ള ശിവകാമിയും കൂട്ടാളിയായി അഞ്ജലിയും. മൂന്ന് പെണ്‍കിടാങ്ങളും പാര്‍ത്ഥസാരഥിയുടെ പിന്നാലേയാണ്. അതാണ് കഥയുടെ മര്‍മ്മവും.

    പാര്‍ത്ഥസാരഥിയുടെ ശത്രുവാണ് വീരപാണ്ഡ്യ ഗൗഡര്‍. വീരപാണ്ഡ്യ ഗൗഡരുടെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പാര്‍ത്ഥസാരഥിയ്ക്ക് പ്രതികരിയ്ക്കാതിരിയ്ക്കാനാവുന്നില്ല.

    ഹരിശ്രീ അശോകന്‍ മുത്തുപാണ്ഡിയുടെ വേഷം കെട്ടുന്നു. പാര്‍ത്ഥസാരഥിയുടെ പ്രധാന കൂട്ടാളിയാണ് മുത്തുപാണ്ഡി. ഉദയ് കൃഷ്ണ- സിബി സംഘത്തിന്റേതാണ് തിരക്കഥ. സംവിധാനം ഹരിദാസാണ്. സുരേഷ് ഗോപിയുടെ തല്ലും ഹരിശ്രീ അശോകന്റെ തമാശയുമാണ് ചിത്രം വിജയിയ്ക്കുമെന്ന് നിര്‍മ്മാതാവിനും സംവിധായകനും പ്രതീക്ഷ നല്‍കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X