ജഗതി കുള്ളനാവുന്നു

By Staff

ജഗതി കുള്ളനാവുന്നു
ഡിസംബര്‍ 7, 2004

മലയാള സിനിമയില്‍ ആദ്യമായി ഒരു നടന്‍ മുഴുനീള കുള്ളന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാര്‍.

വിനയന്റെ അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ കുള്ളനാവുന്നത്. മുന്നൂറോളം കുള്ളന്‍മാര്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ കുള്ളന്‍മാരുടെ ദ്വീപിലെ മഹാരാജാവായാണ് ജഗതി അഭിനയിക്കുന്നത്. വാമനതമ്പുരാന്‍ എന്ന ഈ കഥാപാത്രം ജഗതിയുടെ അഭിനയജീവിതത്തിലെ ഒരു അസാധാരണ സംഭവമായിരിക്കും.

അപൂര്‍വ സഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ കമലഹാസന്‍ ആണ് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി കുള്ളന്‍ വേഷം അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍ കമലഹാസന്‍ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരുന്നത്- കുള്ളനായും ഒത്ത പൊക്കമുള്ള ആളായും. അത്ഭുതദ്വീപിലും ജഗതി ശ്രീകുമാര്‍ ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വാമനതമ്പുരാന്‍ എന്ന കഥാപാത്രത്തിന് പുറമെ കുള്ളന്‍മാരുടെ ദ്വീപില്‍ യാദൃശ്ചികമായി എത്തിപ്പെടുന്ന ഒത്ത പൊക്കമുള്ള സാധാരണക്കാരനായും ജഗതി വേഷമിടുന്നു.

മലയാളത്തില്‍ ജോക്കറില്‍ ദിലീപ് ആണ് ഇതിന് മുമ്പ് കുള്ളന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. അത് പക്ഷേ ഒരു ഗാനരംഗത്തില്‍ മാത്രമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X