മണിയുടെ മകനായി റഹ്മാന്‍
എബ്രഹാം ലിങ്കണ്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി കള്ളനായും റഹ്മാന്‍ പൊലീസായും വേഷമിട്ടു. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ശത്രുക്കളെ നേരിടാനായി ഒന്നിക്കുന്ന കള്ളനും പൊലീസും. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ മണിയുടെ മകനായാണ് റഹ്മാന് വേഷം.
അന്നൊരിക്കല്‍ എന്ന ചിത്രത്തിനു ശേഷം ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന നന്മയിലാണ് കലാഭവന്‍ മണിയും റഹ്മാനും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. ശവമെടുപ്പുകാരനായ മുത്തുച്ചെട്ടിയാര്‍ എന്ന അമ്പത്തിരണ്ടുകാരനായാണ് മണിയുടെ വേഷം. മുത്തുവിന്റെ മകനായി റഹ്മാനും.
ചിത്രത്തിന്റെ വിശദമായ താരനിര്‍ണയം നടന്നുവരികയാണ്. ഗീരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം സംഗീത പകരുന്നു. ഛായാഗ്രഹണം ശ്യാം ദത്ത്.
എസ്കെ എന്റര്‍ടെയ്നറിന്റെ ബാനറില്‍ ശശികുമാര്‍ നാട്ടകമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications