twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സലിംകുമാറിന് കോമഡി മതിയായി

    By Staff
    |

    അഭിനയസിദ്ധിയുണ്ടായിട്ടും ടൈപ്പ് വേഷങ്ങളില്‍ അകപ്പെട്ടു പോകുന്ന ചില നടന്‍മാരുണ്ട്. ടൈപ്പ് വേഷങ്ങളുടെ ആവര്‍ത്തനം അവര്‍ക്ക് തൃപ്തി പകരുന്നില്ലെന്നാണ് തന്നെ പറയണം. സിനിമയിലെ ചില ഫോര്‍മുലകളുടെ ഭാഗമായതു കൊണ്ട് ചില തരം വേഷങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് അവര്‍.

    ഒരു കാലത്ത് ഇത്തരം ടൈപ്പ് വേഷങ്ങള്‍ വഴിപാട് പോലെ ചെയ്തുപോന്നിരുന്ന നടനാണ് ജഗതി ശ്രീകുമാര്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരുടെ ശ്രേണിയില്‍ വരുമെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കാമ്പില്ലാത്ത വേഷങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതനായ നടനാണ് ജഗതി. ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ആ അവസ്ഥയെ ജഗതിക്ക് മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അഭിനയജീവിതത്തില്‍ ജഗതിക്ക് കിട്ടിയിട്ടുള്ളത് വിരലിലെണ്ണാവുന്ന മികച്ച വേഷങ്ങള്‍ മാത്രമാണ്.

    മാമുക്കോയ, ഇന്ദ്രന്‍സ് തുടങ്ങിയ നടന്‍മാരും ഒരു കാലത്ത് ടൈപ്പ് വേഷങ്ങളിലൂടെ ബ്രാന്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ന് ആ അവസ്ഥയിലൂടെ നടന്നുപോകുന്ന മറ്റൊരു നടനാണ് സലിംകുമാര്‍. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്ത്രില്‍ സീരിയസ് കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുകയും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തെങ്കിലും സലിംകുമാറിനെ ഇപ്പോഴും തേടിയെത്തുന്നത് ആവര്‍ത്തന സ്വഭാവമുള്ള കോമഡി വേഷങ്ങളാണ്.

    ഇതേ കുറിച്ച് സലിംകുമാര്‍ തന്നെ പറയുന്നു- കോമഡി വേഷങ്ങള്‍ വെറുതെ അഭിനയിക്കുന്നുവെന്നു മാത്രം. കാമ്പും കഴമ്പും നര്‍മവുമുള്ള ഒരു സിനിമ പോലും അടുത്ത കാലത്ത് എനിക്ക് ലഭിച്ചിട്ടില്ല. അച്ഛന്‍ ഉറങ്ങാത്ത വീടിലും വാസ്തവത്തിലും ചെയ്ത സീരിയസ് വേഷങ്ങള്‍ സംതൃപ്തി പകര്‍ന്നുവെന്നും സലിംകുമാര്‍ പറയുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X