»   » പ്രിയദര്‍ശന്‍ ഹോളിവുഡ് സിനിമ സംവിധാനത്തിന്

പ്രിയദര്‍ശന്‍ ഹോളിവുഡ് സിനിമ സംവിധാനത്തിന്

Posted By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ ഹോളിവുഡ് സിനിമ സംവിധാനത്തിന്
ഡിസംബര്‍ 08, 2000

മലയാളികള്‍ക്ക് സുപരിചിതനായ പ്രിയദര്‍ശന്‍ ഹോളിവുഡ് സിനിമ സംവിധാനം ചെയ്യുന്നു. പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ കൊളംബിയ ഫിലിംസിനു വേണ്ടിയാണ് പ്രിയന്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ദ ലാസ്റ് റവലൂഷനറി എന്നു പേരിട്ടിരിക്കുന്ന ചിത്രം ചന്ദ്രശേഖര്‍ ആസാദിന്റെ ജീവിതത്തെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്. 26ാം വയസ്സില്‍ അന്തരിച്ച ചന്ദ്രശേഖര്‍ ആസാദിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബോംബെറിഞ്ഞതു പോലുള്ള സംഭവങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. നടീനടന്മാരെയും തിരക്കഥാകൃത്തിനെയും കൊളംബിയ ഫിലിംസാണ് നിശ്ചയിക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X