സംയുക്ത വിട പറയുന്നു

By Super

സംയുക്ത വിട പറയുന്നു
ഡിസംബര്‍ 08, 2001

ഒരു നായിക കൂടി മലയാള ചലച്ചിത്ര മേഖലയോട് വിട ചൊല്ലുന്നു. ബിജു മേനോനെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച സംയുക്താവര്‍മ കരാര്‍ ചെയ്ത രണ്ട് ചിത്രങ്ങളില്‍ നിന്ന് പിന്‍വാങ്ങി. അവസാന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം വിവാഹജീവിതത്തിലേക്ക് തിരിയാനാണ് സംയുക്തയുടെ തീരുമാനം.

രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രതിഫലമായി വാങ്ങിയ പണം സംയുക്ത തിരിച്ചുകൊടുത്തു. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന വണ്‍മാന്‍ഷോ ആണ് സംയുക്തയുടെ അവസാന ചിത്രം. ഈ ചിത്രത്തിന്റെ ചീത്രീകരണം പൂര്‍ത്തിയാവാറായി.

നേരത്തെ ബിജുമേനോനെ താന്‍ വിവാഹം ചെയ്യാന്‍ പോവുകയാണെന്നും രണ്ട് പേരുടെയും വീട്ടുകാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും സംയുക്ത വെളിപ്പെടുത്തിയിരുന്നു. ബിജുവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ആദ്യമൊക്കെ നിഷേധിച്ച സംയുക്ത പിന്നീട് പ്രണയരഹസ്യം തുറന്നുപറയുകയായിരുന്നു.

ഇതോടെ മഞ്ജു വാര്യര്‍, ആനി തുടങ്ങി വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ നായികാനടിമാരുടെ നിരയിലെത്തുതയാണ് സംയുക്തയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X