സിദ്ധാര്‍ഥ് നായകനാവുന്ന നരനായിങ്ങനെ
സിദ്ധാര്‍ഥ് നായകനാവുന്ന നരനായിങ്ങനെ
ഡിസംബര്‍ 08, 2003
നവാഗത സംവിധായകനായ മോഹനകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരനായിങ്ങനെ. സിദ്ധാര്‍ഥാണ് ചിത്രത്തില്‍ നായകനാവുന്നത്.
ആദ്യചിത്രമായ നമ്മളിന് ശേഷം സിദ്ധാര്‍ഥിന് ലഭിക്കുന്ന നാലാമത്തെ ചിത്രമാണിത്. എം. എ. വേണുവിന്റെ കാക്കക്കറുമ്പന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് സിദ്ധാര്‍ഥ് ഇപ്പോള്‍. മറ്റൊരു നവാഗത സംവിധായകനായ തരകന്റെ തംബോല, ജോസ് തോമസിന്റെ യൂത്ത് ഫെസ്റിവല്‍ എന്നീ ചിത്രങ്ങളിലും സിദ്ധാര്‍ഥ് നായകനാവുന്നുണ്ട്.
ജയരാജ് വാര്യര്‍ നരനായിങ്ങനെയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരു പ്രധാന കഥാപാത്രമായി ജയരാജ് വാര്യര്‍ സിനിമയിലെത്തുന്നത് ആദ്യമായാണ്.
ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, മാള അരവിന്ദന്‍, കലാശാല ബാബു, മച്ചാന്‍ വര്‍ഗീസ്, ശ്രീഹരി, സിന്ധു മേനോന്‍, രമ്യാ മേനോന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ബല്‍റാം മട്ടനൂരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബാബു തിരുമലയുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി. പാലത്തിങ്കല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി. എ. ഹാരിസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications