തമിഴ് താരങ്ങള്‍ക്കും മലയാളത്തില്‍ നല്ല കാലം

By Staff

തമിഴ് താരങ്ങള്‍ക്കും മലയാളത്തില്‍ നല്ല കാലം
ഡിസംബര്‍ 08, 2003

മലയാളത്തില്‍ ഇപ്പോള്‍ യുവനായകരുടെ കാലമാണ്. യുവനടന്മാര്‍ നായകരാവുന്ന ചിത്രങ്ങളുടെ തരംഗത്തെ കൊഴുപ്പിക്കാന്‍ തമിഴില്‍ നിന്നും പുതിയ നായകന്‍മാര്‍ മലയാളത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ജിഷ്ണു, സിദ്ധാര്‍ഥ് തുടങ്ങിയ നടന്‍മാര്‍ നായകരാവുന്ന ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ തന്നെയാണ് അന്യഭാഷയില്‍ നിന്നെത്തിയ യുവനടന്‍മാര്‍ക്കും മലയാളത്തില്‍ തിരക്കേറുന്നുത്.

തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് മലയാളത്തിലെത്തിയ അബാസിന് ഇപ്പോള്‍ മൂന്ന് ചിത്രങ്ങളുണ്ട്. നന്ദനത്തിലെ ശ്രീകൃഷ്ണ വേഷത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ അരവിന്ദ് നായകനായി മൂന്ന് മലയാള ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ അഭിനയം മതിയാക്കി ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡും തമിഴില്‍ നിന്ന് മലയാളത്തിലെത്തുന്നു.

കല്യാണക്കുറിമാനം, രാമനാഥന്റെ കുടുംബവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളിലാണ് അബാസ് നായകനാവുന്നത്. ഈ ചിത്രങ്ങള്‍ക്ക് പുറമെ റിലീസ് ചെയ്യാനിരിക്കുന്ന കഥ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ അബാസ് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജും കാവ്യാ മാധവനും നായികാനായകന്‍മാരായ ചിത്രമാണ് കഥ.

കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് എന്നീ മലയാള ചിത്രങ്ങളിലാണ് നേരത്തെ അബാസ് അഭിനയിച്ചിട്ടുള്ളത്. കണ്ണെഴുതി പൊട്ടും തൊട്ടില്‍ നായകനായ അബാസിന് ഡ്രീംസില്‍ നായകതുല്യമായ വേഷമായിരുന്നു.

വൈറ്റ് കോളര്‍ ശിവസുബ്രഹ്മണ്യം, കൂട്, ചൊല്ലിയാട്ടം എന്നീ ചിത്രങ്ങളിലാണ് അരവിന്ദ് നായകനാവുന്നത്. കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ് കോളര്‍ ശിവസുബ്രഹ്മണ്യം. നവാഗത സംവിധായകനായ കണ്ണന്‍ പെരുമുടിയൂര്‍ ഒരുക്കുന്ന ചിത്രമാണ് ചൊല്ലിയാട്ടം.

മറ്റൊരു നവാഗതനായ ജയപ്രകാശ് ഒരുക്കുന്ന കൂട് എന്ന ചിത്രത്തില്‍ അരവിന്ദും റിച്ചാഡ്സുമാണ് നായകരാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X