»   » ചിതറിയവരുടെ കഥ

ചിതറിയവരുടെ കഥ

Posted By:
Subscribe to Filmibeat Malayalam

ചിതറിയവരുടെ കഥ
ഡിസംബര്‍ 8, 2004

അഞ്ച് കഥാകൃത്തുക്കള്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന സവിശേഷതയോടെയാണ് ചിതറിയവര്‍ ഒരുങ്ങുന്നത്.

കഥാകൃത്തായ ലാല്‍ജി ജോര്‍ജാണ് ചിത്രത്തിന്റെ സംവിധായകന്‍. കഥാകാരനായ എം. കെ. ഹരികുമാറിന്റെ കഥക്ക് പത്രപ്രവര്‍ത്തകനും യുവകഥാകൃത്തുമായ ജി. ആര്‍. ഇന്ദുഗോപന്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു. ടിവി സീരിയലുകളില്‍ സജീവ സാന്നിധ്യമായ കഥാകൃത്ത് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ വിനു എബ്രഹാം എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

തവളപിടുത്തക്കാരനായ ഒരു ദളിത് യുവാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ നായകനാവുന്നത് ശ്രീനിവാസനാണ്. സംവരണത്തിലൂടെ ലഭിക്കുന്ന ജോലി വലിച്ചെറിഞ്ഞ് തന്റേതായ രീതിയില്‍ ജീവിക്കുന്ന ധീരനായ യുവാവിന്റെ ജീവിതകഥയാണ് ചിതറിയവരിലേത്.

മായാ മൗഷ്മി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്തകവി കരിപ്പുഴ ശ്രീകുമാറിന്റെ കവിത ഈ ചിത്രത്തില്‍ പശ്ചാത്തലഗാനമായി ഉപയോഗിച്ചിരിക്കുന്നു.

ഗ്ലോബല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജലാലും ദേവനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൊര്‍ണൂരില്‍ ചിത്രീകരണം പുരോഗമിച്ചുവരികയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X