ഭാനുപ്രിയ ഗണികയാകുന്ന വാസവദത്ത
ഭാനുപ്രിയ ഗണികയാകുന്ന വാസവദത്ത
ഡിസംബര്‍ 09, 2000
ബുദ്ധഭിക്ഷുവിനെ പ്രേമിച്ച ഗണികയായി ഭാനുപ്രിയ വീണ്ടും മലയാളത്തിലെത്തുന്നു. മഹാകവി കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിലെ നായികയാണ് വാസവദത്ത. ഒരിക്കല്‍ തന്റെ മുന്നിലെത്തിയ ബുദ്ധഭിക്ഷു ഉപഗുപ്തനോട് വാസവദത്തയ്ക്ക് തോന്നുന്ന പ്രേമവും ഉപഗുപ്തന്‍ അവള്‍ക്ക് നല്‍കുന്ന ഉപദേശവുമാണ് കരുണയുടെ കഥാതന്തു.
ഈ കാവ്യത്തെ ഉപജീവിച്ച് ചലച്ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാംനാഥാണ്. പ്രജാപതി പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വാസവദത്തയുടെ തിരക്കഥ എഴുതുന്നതും സംവിധായകന്‍ തന്നെ.
ബോബന്‍ ആലുംമൂടനാണ് ബുദ്ധഭിക്ഷുവായ ഉപഗുപ്തനെ അവതരിപ്പിക്കുന്നത്. കൂടാതെ തമിഴ് താരം മന്‍സൂര്‍ അലി ഖാനും കൊച്ചിന്‍ ഹനീഫയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കു ശേഷം ഭാനുപ്രിയ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് വാസവദത്ത.


Click it and Unblock the Notifications