ദിലീപിന് തിരക്കൊഴിഞ്ഞ സമയമില്ല
ദിലീപിന് തിരക്കൊഴിഞ്ഞ സമയമില്ല
ഡിസംബര്‍ 09, 2002
മീശമാധവനും കുഞ്ഞിക്കൂനനും വന്‍ വിജയമായതോടെ നടന്‍ ദിലീപിന് തിരക്കൊഴിഞ്ഞ സമയമില്ല. 2004 വരെയുള്ള മുഴുവന്‍ ഡേറ്റും ദിലീപ് ബുക്ക് ചെയ്തുകഴിഞ്ഞു.
തിരക്ക് കാരണം സംയുക്ത - ബിജുമേനോന്‍ വിവാഹത്തിന് പങ്കെടുക്കാന്‍ പോലും ദിലീപിന് കഴിഞ്ഞില്ല.
രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തില്‍ ഗസ്റ് റോളില്‍ ദിലീപ് വരുന്നുണ്ട്. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ പിന്നെ കല്യാണരാമന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഊട്ടിയിലേയ്ക്ക് പോവുകയാണ് ദിലീപ്. കുഞ്ഞിക്കൂനനില്‍ ഇരട്ട വേഷത്തിലാണ് ദിലീപ് വന്നതെങ്കില്‍ കല്യാണരാമനില്‍ ദിലീപ് മൂന്ന് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ഒന്ന് വയസ്സനായാണ്.
ജയരാജിന്റെ തിരകം എന്ന ചിത്രത്തിന്റെ ചിത്രീകരണവും തുടങ്ങിക്കഴിഞ്ഞു. ഇതില്‍ ദിലീപിന് തമാശ വേഷമാണ്.
സിനിമാട്ടോഗ്രാഫറായ വിപിന്‍ മോഹന്റെ പട്ടണത്തില്‍ സുന്ദരന്‍, അക്ബര്‍ ജോസിന്റെ സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങിലും ദിലീപ് ഡിസംബര്‍ മാസത്തില്‍ തന്നെ അഭിനയിയ്ക്കേണ്ടതുണ്ട്.


Click it and Unblock the Notifications