മോണിഷയുടെ അമ്മ സിനിമയില്‍
മോണിഷയുടെ അമ്മ സിനിമയില്‍
ഡിസംബര്‍ 9, 2004
മലയാളത്തിന്റെ പ്രിയതാരമായിരുന്ന മോണിഷയുടെ അമ്മ ശ്രീദേവി ഉണ്ണി സിനിമയില്‍ വേഷമിടുന്നു. സിനിമയില്‍ നേരത്തെ മുഖം കാട്ടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ശ്രീദേവി ഉണ്ണി അവതരിപ്പിക്കുന്നത്.
മോണിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങള്‍ സംവിധാനം ചെയ്ത ഹരിഹരന്റെ പുതിയ ചിത്രത്തിലൂടെയാണ് ശ്രീദേവി ഉണ്ണി വീണ്ടും അഭിനയരംഗത്തെത്തുന്നത്. ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പ്രൊഫ. കെ. കെ. മേനോന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ശ്രീദേവി ഉണ്ണി അഭിനയിക്കുന്നത്.
നേരത്തെ ചെറിയ വേഷങ്ങളില്‍ ശ്രീദേവി ഉണ്ണി സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഋതുദേഭം, കുറുപ്പിന്റെ കണക്കുപുസ്തകം, ഒരു ചെറുപുഞ്ചിരി, സഫലം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീദേവി ഉണ്ണിക്ക് നാടകാഭിനയത്തില്‍ നേരത്തെ പരിചയമുണ്ട്. നര്‍ത്തകിയായ ശ്രീദേവി ഉണ്ണി ഇപ്പോള്‍ ബാംഗ്ലൂരിലെ ഇന്ദിരാനഗറില്‍ ഭരാത്താവ് ഉണ്ണിയോടൊപ്പം താമസിക്കുകയാണ്.
നായികാപ്രാധാന്യമുള്ള ചിത്രമാണ് ഹരിഹരന്റെ മയൂഖം. പുതുമുഖങ്ങളാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. ബാംഗ്ലൂര്‍ സ്വദേശിയായ മമത നായികയാവുന്ന ചിത്രത്തില്‍ ബൈജു നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.


Click it and Unblock the Notifications