ഒടുവില്‍ മംമ്തയ്ക്ക് തെലുങ്കില്‍ ചിത്രമായി
മംമ്തയുടെ ആദ്യതമിഴ് ചിത്രം ശിവപ്പതികാരം വിജയമായി. ഇതോടെ തമിഴിലെ തന്റൈ തുടക്കം ഗംഭീരമാക്കാന്‍ മംമ്തയ്ക്ക് കഴിഞ്ഞു. ഗ്ലാമര്‍ കാട്ടാന്‍ ഒരുങ്ങിനില്‍ക്കുന്ന മംമ്തയ്ക്ക് ഇനി തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം.
തമിഴിനൊപ്പം തെലുങ്കിലും മംമ്ത സാന്നിധ്യമറിയിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും തെലുങ്കിലെ തുടക്കം മംമ്തയ്ക്ക് അത്ര അനായാസമായില്ല. സിദ്ദാര്‍ത്ഥിനൊപ്പം ഒരു ചിത്രത്തില്‍ മംമ്തയെ നായികയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മംമ്തയ്ക്ക് ആ ചിത്രം നഷ്ടമായി. മംമ്തയ്ക്ക് പകരം ഇലീന നായികയായി.
എങ്കിലും പുതിയ അവസരം തെലുങ്കില്‍ നിന്ന് മംമ്തയെ തേടിയെത്തിക്കഴിഞ്ഞു. യമദംഗ എന്ന ചിത്രത്തിലാണ് മംമ്തയ്ക്ക് നായികയാവാന്‍ അവസരം ലഭിച്ചിരിക്കുന്നത്. മിക്ക തെലുങ്ക് ചിത്രങ്ങളിലുമെന്ന പോലെ ഈ ചിത്രത്തിലും രണ്ട് നായികമാരുണ്ട്.
തമിഴിലെന്ന പോലെ മികച്ച തുടക്കം കിട്ടിയാല്‍ തെലുങ്കിലും മിന്നിത്തിളങ്ങാമെന്ന പ്രതീക്ഷയിലാണ് മംമ്ത. മലയാളത്തില്‍ നിന്നുള്ള നടിമാര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളൊന്നും നയന്‍താരയെ പോലെ മംമ്തയ്ക്കുമില്ല. പ്രതിഫലം കൂടുന്നതിന് അനുസരിച്ച് ദേഹത്തിലെ വസ്ത്രത്തിന്റെ അളവ് വെട്ടിക്കുറയ്ക്കാനുള്ള സന്നദ്ധത മംമ്ത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തുടക്കം വിജയകരമായാല്‍ തെലുങ്കില്‍ നയന്‍താരയെ പോലെ മറ്റൊരു ഗ്ലാമര്‍ റാണിയാവും മംമ്തയെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications